മൂന്നും നാലും ചിലപ്പോൾ അഞ്ച് നേരം പോലും ഭക്ഷണം കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഇവരിൽ ചിലരെങ്കിലും രാത്രിയിലും ചോറ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. എന്നാൽ പലരും ഇത് അത്ര നല്ല ശീലമെന്ന് പറയാറുമുണ്ട്. സത്യത്തിൽ ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന് ചിന്തിക്കുന്നവരും കുറവല്ല. അത്തരക്കാർക്കുള്ള ഉത്തരമിതാ…
അമിത അളവിൽ ചോറ് ശരീരത്തിലെത്തുന്നത് കരളിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. അതുകൊണ്ട് ദിവസം ഒരു നേരം മാത്രം ചോറ് കഴിക്കാനാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രാത്രി കഠിനമായ പ്രവർത്തനങ്ങളിലൊന്നും ശരീരം ഏർപ്പെടാത്തതിനാൽ ചോറ് ദഹിക്കാൻ ഒരുപാട് സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങൾ രാത്രി കഴിക്കരുത്. കാർബോ ഹൈഡ്രേറ്റും പഞ്ചസാരയും ചോറിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോറ് രാത്രി ഒഴിവാക്കണം.
ചോറ് വയറ്റിനുള്ളിൽ എത്തി ദഹിക്കുന്നതോടെ ഗ്ലൂക്കോസായി മാറുന്നു. ഇത് രക്തത്തിൽ ലയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും ചെയ്യുന്നു. പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ അതിനെ നിയന്ത്രിക്കാനായി പാൻക്രിയാസിലെ ബീറ്റാ കോശങ്ങളിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ബീറ്റാകോശങ്ങൾ അധികമായി അദ്ധ്വാനിക്കുമ്പോൾ ഇൻസുലിൻ ഉത്പാദനം കുറഞ്ഞ് പ്രമേഹത്തിന് കാരണമാകും. ഇക്കാരണത്താലാണ് പ്രമേഹ രോഗികൾ ചോറ് ഒഴിവാക്കണമെന്ന് പറയുന്നതിന് കാരണം. അമിതവണ്ണമാണ് ചോറ് രാത്രിയും രണ്ട് നേരവുമൊക്കെ കഴിച്ചാൽ സമ്മാനിക്കുക. ചോറ് ദഹിച്ച് ഗ്ലൂക്കോസായി മാറുകയും ഇത് ശരീരം ഊർജ്ജാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ ഊർജ്ജം ചെലവാകുന്ന പ്രവൃത്തികൾ രാത്രി കുറവായതിനാൽ ഇവ കൊഴുപ്പായി മാറുന്നു. ഇത് അമിതവണ്ണം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു.
രാത്രിയിൽ അധികവും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇതിന്റെ ഫലമായി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പൊതുവേ രാത്രിയിൽ ഊർജ്ജം ധാരളമടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.
രാത്രി വൈകിയും ഭക്ഷണം കഴിക്കുന്നത് ശരിയല്ല. ഇത് ഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ കൂടുന്നതിനും കാരണമാകുന്നു. രാത്രി ഭക്ഷണത്തിന് മൂന്ന് മണിക്കൂർ കഴിഞ്ഞ് മാതച്രമാകണം ഉറക്കം. നല്ല ഉറക്കം ലഭിക്കുന്നത് ഭക്ഷണം നിയന്ത്രിക്കുന്നത് സഹായിക്കും. ഉറക്കം കുറയുന്നത് അമിത ഭക്ഷണം കഴിക്കാൻ ഇടയാക്കും.
Comments