ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയെ കബിളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്ത് മൂന്നംഗ സംഘം. സിനിമാ നിർമ്മാണ കമ്പനിയിൽ നിക്ഷേപിച്ച് മികച്ച വരുമാനം സ്വന്തമാക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് താരത്തിന്റെ കയ്യിൽ നിന്നും പണം കൈക്കലാക്കിയത്.
അനന്ദിത എന്റർടൈമെന്റ്‌സിന്റെ ഉടമകളായ സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ എന്നിവർക്കെതിരെയാണ് താരത്തിന്റെ കമ്പനി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. സിനിമയിൽ നിക്ഷേപിച്ച് മികച്ചലാഭം നേടിത്തരാം എന്നുപറഞ്ഞാണ് താരത്തെ കബളിപ്പിച്ച് പ്രതികൾ പണം കൈക്കലാക്കിയത്. സിനിമാ നിർമ്മാണ കമ്പനിയിൽ വിവേകിന്റെ ഭാര്യയേയും പങ്കാളിയാക്കിയിരുന്നു.
ഐപിസി സെക്ഷൻ 34, 409, 419, 420 എന്നീ വകുപ്പുകൾ പ്രകാരം ആന്ധേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments