കേരള സ്റ്റോറിക്ക് ശേഷം ലവ് ജിഹാദിന്റ ക്രൂരതകൾ വെളിച്ചത്ത് കൊണ്ടു വന്ന സിനിമയാണ് ‘അജ് മീര്‍ 92’. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. അജ്മീർ ദർഗ്ഗയിലെ നടത്തിപ്പുകാരാൽ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതമാണ് സിനിമയിൽ തുറന്ന് കാട്ടിയിരിക്കുന്നത്.
പുഷ്പേന്ദ്ര സിംഗാണ് ചിത്രത്തിന്റെ സംവിധാനം. യു&കെ ഫിലിംസ് എന്റർടെയ്മെന്റ്, സുമിത് മോഷൻ പിക്ചേഴ്സ്, ലിറ്റിൽ ക്രൂ പിക്ചേഴ്സ് എന്നിവയുമായി സഹകരിച്ച് റിലയൻസ് എൻറർടൈൻമെന്റ് നിർമ്മിച്ചിരിക്കുന്നത്. കരൺ വർമ്മ, മനോജ് ജോഷി, ശിവാജി ഷിൻഡെ, ബ്രിജേന്ദ്ര കല, രാജേഷ് ശർമ്മ, അൽക്ക അമിൻ, സറീന വഹാബ്, ശാലിനി കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
1992-ൽ രാജസ്ഥാനിലെ അജ്മീറില്‍ നടന്ന ഒരു കഥയാണ് സിനിമയിൽ പറയുന്നത്. ഫറൂഖ് ചിഷ്ടി എന്നയാൾ ഒരു വിദ്യാർത്ഥിനിയെ ചൂഷണം ചെയ്യുന്നു. തുടർന്ന് അവളുടെ ചില നഗ്ന ഫോട്ടോകള്‍ എടുത്ത ശേഷം മറ്റു പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്തിയില്ലെങ്കില്‍ ഇവ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. തുടർന്ന്, ഒരു സ്കൂളിലെ നിരവധി പെൺകുട്ടികളാണ് ഫറൂഖ് ചിഷ്ടിയുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയാകുന്നത്.
ഫറൂഖ് ചിഷ്ടിയോടൊപ്പം ലൈംഗികചൂഷണത്തിന് നഫീസ് ചിഷ്ടി, അന്‍വര്‍ ചിഷ്ടി എന്നിവരടക്കം നിരവധി പേരാണുള്ളത്. പോലീസ് അന്വേഷണത്തില്‍ കേസില്‍ 18 പേര്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഖാദിംസിന്‍റെ കുടുംബത്തില്‍പെട്ടവരും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. പിന്നീട് ഈ കേസ് തേച്ചുമായ്ച്ചുകളയാനായി അധികാരകേന്ദ്രങ്ങള്‍ ഒന്നടങ്കം ശ്രമിച്ചു. ഭരണസ്വാധീനം ഉപയോഗിച്ചതിന്‍റെ പേരില്‍ സാക്ഷികള്‍ പലരും കൂറുമാറി. ഇരകളും സാക്ഷികളും ഭീഷണിക്കിരയായി. ഒരു വിഭാഗത്തിന് എതിരാവുന്നതുകൊണ്ടും വര്‍ഗ്ഗീയ കലാപം ഉണ്ടാകുമെന്ന ഭയം കൊണ്ടും എങ്ങനെയാണ് സത്യങ്ങള്‍ മറച്ചുവെയ്‌ക്കപ്പെടുന്നതെന്നും ഈ സിനിമയിൽ പറയുന്നു.
ചൂഷണം ചെയ്യപ്പെടുന്നതിൽ ഭൂരിഭാഗം പേരും ഹിന്ദു പെണ്‍കുട്ടികളാണ്. ഈ കൂട്ടബലാത്സംഗ പരമ്പരയുടെ കഥയാണ് അജ്മീര്‍ 92. ഇതിന് പുറമെ ലവ് ജിഹാദിനെക്കുറിച്ചും ചില ഭാഗങ്ങളിൽ പറയുന്നുണ്ട്. ഒരിയ്‌ക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത വിധം പെണ്‍കുട്ടികള്‍ ലവ് ജിഹാദിന്‍റെ കെണിയില്‍ പെട്ടുപോകുന്നതെങ്ങിനെ എന്നും സിനിമ പറയുന്നു. സെന്‍സര്‍ഷിപ്പോടെ ആണെങ്കിലും അജ്മീര്‍ 92 ലവ് ജിഹാദും കഴിഞ്ഞ ദിവസം മുതൽ ചർച്ചയായിരിക്കുകയാണ്.
Comments