കണ്ണൂർ: രാജ്യന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. മിക്‌സിയ്‌ക്കുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിലായി. ധർമ്മടം സ്വദേശി മുഹമ്മദ് ഷാഹിലിനെയാണ് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 55 ലക്ഷം രൂപ വില വരുന്ന 930 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ജ്യൂസ് മിക്‌സറിനുള്ളൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഷാഹിലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് മിക്‌സിയ്‌ക്കുള്ളിൽ സ്വർണം കണ്ടെത്തിയത്.















