എറണാകുളം: കൊച്ചിയിൽ ഹോട്ടൽ മാനേജർക്ക് കുത്തേറ്റു. ഡിജെ പാർട്ടിയ്ക്ക് പ്രവേശനം നിഷേധിച്ചതിനാണ് മാനേജരെ മൂന്നംഗ സംഘം കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം സ്വദേശി ലിജോയ്, നിതിൻ എന്നിവരെയാണ് തേവര പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കൊച്ചി കടവന്ത്രയിലുള്ള ഹോട്ടലിൽ ഡിജെ പാർട്ടിക്കെത്തിയ മൂന്ന് യുവാക്കൾക്കാണ് മാനേജർ പ്രവേശനം നിഷേധിച്ചത്. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് യുവാക്കളുടെ സംഘം മാനേജരെ കുത്തുകയായിരുന്നു.
മനേജരുടെ കൈക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കേസിൽ ഒരാൾ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതപ്പെടുത്തി.
Comments