കണ്ണൂർ: ചാന്ദ്രദിനത്തിൽ പിഎസ്എൽവി-3 മാതൃക നിർമിച്ച് നരവൂർ സൗത്ത് എൽപി സ്കൂളിലെ വിദ്യാർത്ഥികൾ. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളാണ് റോക്കറ്റ് നിർമ്മിച്ച് പ്രദർശിപ്പിച്ചത്. ചാർട്ട് പേപ്പറിലാണ് മാതൃക തയാറാക്കിയത്. നൂറിലേറെ മാതൃകകളാണ്കുട്ടികൾ നിർമ്മിച്ചിരിക്കുന്നത്.
ബഹിരാകാശ പര്യവേഷണ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററികളുടെ പ്രദർശനവും ഇതിനോട് അനുബന്ധിച്ച് നടന്നു. പ്രത്യേകം ചേർന്ന അസംബ്ലിയിലാണ് ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തത്. മാതൃകാ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അദ്ധ്യാപകരായ പിവി ദിജേഷ്, കെ ദിപിൻ, സി റജിൻ, വിരഗില, എകെ യജുഷ, കെവി രഗിന, പി ആതിര എന്നിവർ നേതൃത്വം നൽകി.
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ഈ കഴിഞ്ഞ ജൂലൈ 14-നായിരുന്നു വിജയകരമായി വിക്ഷേപിച്ചത്. ചന്ദ്രയാൻ-3യുടെ വിക്ഷേപണത്തിന് പിന്നാലെ പേടകത്തിന്റെ മാതൃക പ്രദർശിപ്പിച്ച് ഗവ. മോയൻ മോഡൽ ഗൾസ് ഹയർസെക്കൻഡറി സ്കൂൾ രംഗത്തെത്തിയിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു പ്രദർശനം നടന്നത്. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3യുടെ വലിയ മാതൃക പ്രദർശിപ്പിച്ചത്. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളായിരുന്നു ഇതിൽ പങ്കാളികളായിരുന്നത്.
Comments