ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി തെലങ്കാന മുൻ ബിജെപി അദ്ധ്യക്ഷൻ സഞ്ജയ് ബന്ദി കൂടിക്കാഴ്ച നടത്തി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായി നടത്തുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. തെലങ്കാനയിൽ പൂർണ ആവേശത്തോടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തണമെന്ന് അമിത് ഷാ സഞ്ജയ് ബന്ദിയോട് നിർദ്ദേശിച്ചു.
സഞ്ജയ് ബന്ദിയുടെ അമിത് ഷായുമായുള്ള കൂടിക്കാഴ്ച തെലങ്കാന ബിജെപിയ്ക്ക് പുത്തൻ ആവേശം നൽകും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി ശക്തമായ തിരിച്ചുവരവിന് സജ്ജമായെന്നുള്ള തെളിവാണ് ഇരുവരുടെയും കൂടിക്കാഴ്ച.
തെലങ്കാനയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ തങ്ങൾ ചർച്ച ചെയ്തതായി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അതിൽ സഞ്ജയ് ബന്ദിയ്ക്ക് നിർവഹിക്കാനുള്ളത് വലിയ ഉത്തരവാദിത്വമാണെന്നും അമിത് ഷാ പറഞ്ഞു.
Comments