ഭീകരസംഘങ്ങളുണ്ടാക്കി രാജ്യ വിരുദ്ധ പ്രവർത്തനം; ഒൻപത് ഖലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരസംഘങ്ങളുണ്ടാക്കി രാജ്യ വിരുദ്ധ പ്രവർത്തനം; ഒൻപത് ഖലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 07:29 am IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: ഖലിസ്ഥാൻ ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ബാബർ ഖൽസ ഇന്റർനാഷണൽ ( ബികെഐ), ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് (കെടിഎഫ്) എന്നീ ഭീകരസംഘടനകളിലെ അംഗങ്ങൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഹർവിന്ദർ സിംഗ് സന്ധു, അർഷദീപ് സിംഗ്, ലഖ്ബിർ സിംഗ് സന്ധു എന്നീ ഭീകരർക്കെതിരെയും സംഘടനകളുമായി ബന്ധമുള്ളവർക്കുമെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

വിദേശത്താണ് ഭീകരർ മൂവരും. ഭീകരരുടെ ശൃംഖല സൃഷ്ടിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതായി എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പാകിസ്താനിലെ ഖാലിസ്ഥാനികളുമായും ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ഭീകര സംഘടനകളുമായി ബന്ധമുള്ള 16 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും എൻഐഎ വ്യക്തമാക്കി.

ബികെഐയിലെ പ്രധാന കണ്ണിയാണ് ഹർവിന്ദർ സിംഗ് സന്ധു. 2019-ൽ പാകിസ്താനിലേക്ക് കടന്ന ഇയാൾ പാക് ചാര ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ സഹായത്തിലാണ് ലാഹോറിൽ കഴിയുന്നത്. ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയുടെ കടത്ത്, ബികെഐയ്‌ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ അടുത്തിടെയാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.

ലഖ്ബിർ സിംഗ് സന്ധു നിലവിൽ കാനഡയിലാണെങ്കിലും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. ഹർവിന്ദർ സിംഗ് സന്ധുവുമായി ബന്ധം സ്ഥാപിച്ചാണ് ബികെഐയിൽ സജീവമാകുന്നത്. ഇന്ത്യയിൽ ഭീകരപ്രവർത്തങ്ങളിൽ സജീവമായി കാനഡയിലേക്ക് കടന്ന ഭീകരനാണ് അർഷദീപ് സിംഗ്. പിന്നീട് കെടിഎഫിൽ സജീവമായി. ഇവർ മൂന്ന് പേരുടെയും നേതൃത്വത്തിൽ ഭീകര സംഘങ്ങളുണ്ടാക്കി കവർച്ച, കൊലപാതകം തുടങ്ങിയവ നടത്തി വരികയാണെന്നും ഇന്ത്യയിൽ വേരുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

Tags: KHALISTAN TERRORISTcharge sheet
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies