ആരോഗ്യസംരക്ഷണത്തിലും ചർമ സംരക്ഷണത്തിലും ഏറെ ശ്രദ്ധ പുലർത്തുന്നവരാണ് മിക്ക ആളുകളും. സ്ത്രീ പുരുഷ ഭേദമില്ലാതെ മുഖത്തെയും ചർമ്മത്തെയും സംരക്ഷിക്കാൻ കഴിയുന്ന വഴികളെല്ലാം തേടി പോകാറുമുണ്ട് നമ്മൾ. നന്നായി ചർമ്മം സംരക്ഷിച്ചാൽ ചർമ്മത്തിന്റെ കാന്തി എന്നും നിലനിൽക്കുമെന്നതാണ് വസ്തുത. അത് നമ്മുടെ ആത്മവിശ്വാസവും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചർമ്മ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് ആഹാരം. ചില ഭക്ഷണങ്ങൾ ചിലരുടെ ചർമ്മത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം. ലേബൽ പരിശോധിച്ച് നല്ലതാണെന്ന് ഉറപ്പുവരുത്തി വാങ്ങി അകത്താക്കുന്ന പല ആഹാരവും അതിൽ ചേർത്തിരിക്കുന്ന വസ്തുക്കളും നല്ലതല്ല. ഇതെല്ലാം അറിയാമെങ്കിൽ ചില ഫുഡ് കാണുമ്പോൾ കൺട്രോൾ പോകുന്നവരാണ് പലരും. ചർമ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന ചില ‘അഡാർ ഫുഡിനെ’ കുറിച്ച് അറിഞ്ഞോളൂ..
കൊഴുപ്പ് അടങ്ങിയ മാംസങ്ങൾ ആഹാരത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. ഇൻസുലിന്റെ അളവ് കൂടുതലാണ് ഇത്തരം മാംസത്തിൽ. ഇൻസുലിനും കൊഴുപ്പും അധികമായത് കൊണ്ട് തന്നെ മുഖത്ത് കുരു വരാനുള്ള സാധ്യതയേറെയാണ്. സോഫ്റ്റ് ഡ്രിങ്ക്സിന്റെയും, സോഡയുടെയും അമിതമായ ഉപയോഗം ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഇല്ലാതാകുകയും ചെയ്യും.
എരിവുള്ള ഭക്ഷണങ്ങളും ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ലൈക്കോപെൻസ് എന്ന വസ്തു വ്യാപകമായി അടങ്ങിയിരിക്കുന്ന വസ്തു, ചർമ്മത്തിലെ അസ്വസ്ഥതകൾക്ക് കാരണമാകുന്നു. ഇത് പിഎച്ച് ലെവലിനെ കാര്യമായ്ി ബാധിക്കും. പാസ്ത കഴിക്കുന്ന ശീലമുള്ളവരും സൂക്ഷിക്കേണ്ടതാണ്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൈസ്മിക് ഇൻഡക്‌സ് കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് കോശ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. പാലും പാൽ ഉത്പന്നങ്ങളും ചർമ്മത്തിന് ദോഷം ചെയ്യും. ലെയ്‌സും ചിപ്‌സും ഒക്കെ കഴിക്കുന്നതും ശരീരത്തിന് നല്ലതല്ല. ഇതിലടങ്ങിയിരിക്കുന്ന ട്രാൻസ്ഫാറ്റുകൾ, ഫുഡ് സൈയഡുകൾ തുടങ്ങിയവ ശരീരത്തിന് ഹാനികരമാണ്.















