കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ തമിഴ് രാഷ്ട്രീയത്തിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നേതാവാണ് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ബിജെപിയുടെ ശക്തമായ ശബ്ദമായി അണ്ണാമലൈ മാറി കഴിഞ്ഞു. അദ്ദേഹത്തിന്റെ പേര് പറയാതെ തമിഴ്രാഷ്ട്രീയത്തെപ്പറ്റി ഇന്ന് ചർച്ച ചെയ്യുക തന്നെ അസാധ്യം. സ്റ്റാലിൻ സർക്കാരിന്റെയും ഡിഎംകെയുടെയും അഴിമതി കഥകൾ പുറത്തു കൊണ്ടു വരിക മാത്രമല്ല, ജനങ്ങളുടെ സാധാരണ പ്രശ്നങ്ങളിലടക്കം ഇടപെടുകയും അവർക്ക് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ജനകീയ നേതവാണ് കെ. അണ്ണാമലൈ.
‘എൻ മണ്ണ് എൻ മക്കൾ’ എന്ന അപ്തവാക്യം ഉയർത്തി പിടിച്ചു കൊണ്ട് തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും പദയാത്ര നടത്താൻ ഒരുങ്ങുകയാണ് അണ്ണാമലൈ. ദേശീയതയിൽ അടിയുറച്ച് നിന്നു കൊണ്ട് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു യുവ നേതാവ് എന്ന നിലയിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സെലിബ്രിറ്റികളടക്കം അണ്ണാമലൈയെപ്പറ്റി ചർച്ച ചെയ്യുന്നു. ഇപ്പോഴിതാ, തമിഴ് നടൻ തമ്പി രാമയ്യ അണ്ണാമലൈയെപ്പറ്റി പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 2023 ജനുവരിയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
അണ്ണാമലൈയെപ്പറ്റി തമ്പി രാമയ്യ പറഞ്ഞ വാക്കുകൾ,
ഒരു മനുഷ്യൻ ഒരു വിഷയത്തിന് വേണ്ടി വെറുതെ സംസാരിച്ചാൽ അയാൾ ഒരു പോരാളിയാകില്ല. ഐപിഎസ് എന്നത് ഒരു സാധാരണ വിഷയമല്ല. അത് പഠിച്ച് പാസായി മറ്റൊരു ദേശത്ത് പോയി കൃത്യനിർവ്വഹണം നടത്തുകയും ഒരു സത്പേര് സമ്പാദിക്കുകയും ചെയ്യുക എന്നതും വലിയ കാര്യമാണ്. എത്ര പ്രതിസന്ധികളെ താണ്ടിയാണ് ആ ഒരു സ്ഥാനത്തെത്തുക. ഒരുപാട് ആൾക്കാർക്ക് ഒരു റോൾ മോഡലാണ് കെ.അണ്ണാമലൈ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ കൃത്യമായ തെളിവുകളുടെയും ഡാറ്റയും അടിസ്ഥാനത്തിലാണ് അണ്ണാമലൈ സംസാരിക്കുന്നത്. ഒരു വിറയുമില്ലാതെ ഒരു തടസ്സവും ഇല്ലാതെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകുന്നു. അദ്ദേഹം ഒരു പോരാളിയാണ്. അണ്ണാമലൈയുടെ ഒരു ആരാധകനാണ് ഞാനും.
Comments