പള്ളികൾ മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങളും തകർത്തു; മതപരമായ ഛായ നൽകരുത്; മണിപ്പൂരിലേത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല, ​ഗോത്രങ്ങൾ തമ്മിലുള്ള കലാപം: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പള്ളികൾ മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങളും തകർത്തു; മതപരമായ ഛായ നൽകരുത്; മണിപ്പൂരിലേത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ല, ​ഗോത്രങ്ങൾ തമ്മിലുള്ള കലാപം: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 05:12 pm IST
FacebookTwitterWhatsAppTelegram

പനാജി: മണിപ്പൂരിൽ നടക്കുന്നത് ഹിന്ദു-ക്രിസ്ത്യൻ സംഘർഷമല്ലെന്നും രണ്ട് ​ഗോത്രങ്ങൾ തമ്മിലുള്ള പോരാണെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ​മണിപ്പൂരിൽ നടക്കുന്ന കലാപത്തിന് ഒരിക്കലും മതപരമായ ഛായ നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളത്തിലടക്കം മണിപ്പൂർ കലാപത്തെ മതപരമായ ഒന്നായി ചിത്രീകരിക്കാൻ ചില ​ഗൂഢ ശക്തികൾ ശ്രമിക്കുന്നതിനിടെയാണ് കർദ്ദിനാളിന്റെ വെളിപ്പെടുത്തൽ. മണിപ്പൂർ കലാപത്തെ ഒരു അവസരമായി ഉപയോ​ഗിച്ചു കൊണ്ട് കേന്ദ്രസർക്കാരിനെതിരെ വിദ്വേഷം പടർത്താനും രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുമ്പോൾ, ഐക്യവും സമാധാനവും കെട്ടിപ്പടുക്കാൻ വേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഓസ്വാൾഡ് ഗ്രേഷ്യസിന്റെ സന്ദേശം.

ജൂലൈ 26-ന് ഇറങ്ങിയ വീഡിയോയിലൂടെയാണ് മണിപ്പൂർ കലാപത്തിന്റെ യാഥാർത്ഥ്യം കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് തുറന്നു കാണിച്ചത്. വീഡിയോ സന്ദേശത്തിൽ, മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമല്ലെന്നും രണ്ട് ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വളരെക്കാലമായി നിലനിൽക്കുന്ന ശത്രുതയിൽ നിന്നും ഉടലെടുത്ത ഹീനമായ കലാപമാണെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറയുന്നു. അതിൽ ക്രിസ്ത്യൻ -ഹിന്ദു ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്ത ആസുരികതയാണ് അരങ്ങ് തകർത്തതെന്നും സമാധാനം സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നുമാണ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭ്യർത്ഥിച്ചിരിക്കുന്നത്.

കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ജൂലൈ 26-ന് പുറത്തിറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങൾ

ഇതൊരു ​ഗോത്ര സംഘർഷമാണ്. ഒരു നിയമനിർമ്മാണത്തിന്റെ പേരിൽ ചരിത്രപരമായി പരസ്‌പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. എന്നാൽ മതപരമായ ഒരു ച്ഛായയാണ് ഇതിന് പലരും നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ, രണ്ട് മതങ്ങൾ തമ്മിലുള്ള മത സംഘർഷമല്ല ഇത്. രണ്ട് ഗോത്രങ്ങൾക്കിടയിലുള്ള സംഘർഷമാണ്. സ്ഥിതി കൂടുതൽ വഷളാക്കുന്ന ഒന്നും നമ്മൾ ഇപ്പോൾ ചെയ്യരുത്. ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടരണം.

ഇന്നലെ രാത്രിയും ഇന്നു രാവിലെയും ഞാൻ സിബിസിഐ പ്രസിഡന്റുമാരുമായി സംസാരിക്കുകയും അവരുടെ പദ്ധതികളെപ്പറ്റി ചർച്ച ചെയ്യുകയും ചെയ്തു. എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാം, സഭയ്‌ക്ക് സമാധാനം കെട്ടിപ്പടുക്കാൻ എങ്ങനെ സംഭാവന നൽകാം എന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. പള്ളികൾ നശിപ്പിക്കപ്പെട്ടു, അതുപോലെ തന്നെ ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. നിങ്ങൾക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ ക്ഷേത്രങ്ങളും പള്ളികളും തകർത്തിട്ടുണ്ട്. ഇത് പുനർനിർമ്മിക്കാൻ നാം അവരെ സഹായിക്കണം.

Tags: manipurmanipur Violence
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies