ഗണേശ ഉപാസനാ രഹസ്യങ്ങൾ: ഗാണപത്യദർശനം - ഭാഗം -1
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ഗണേശ ഉപാസനാ രഹസ്യങ്ങൾ: ഗാണപത്യദർശനം – ഭാഗം -1

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 09:18 pm IST
FacebookTwitterWhatsAppTelegram

ശിവ ശക്തി പുത്രനായ ഭഗവാൻ ശ്രീ ഗണേശൻ പ്രഥമ പുജ്യ ദേവത ആകുന്നു. ഗണേശപൂജ ഇല്ലാതെ ഒരുപൂജയും ഗണേശഉപാസന ഇല്ലാതെ ഒരു ഉപാസനയും, യാതൊരു മംഗള കർമങ്ങളും സാധ്യമാകില്ല. മഹാവിദ്യോപാസനകളിൽ പോലും ഗണേശോപാസനക്ക് അതീവപ്രാധാന്യമുണ്ട്.
ഏതൊരു മഹാവിദ്യോപാസനയിലൂം അതാതു വിദ്യ അനുസരിച്ചു ഗണേശോപാസന മാറും, ആ മഹാ വിദ്യ ഉപാസനയുടെ മൂല സ്തംഭം തന്നെ ഗണേശോപാസന ആകുന്നു.

മഹാവിദ്യയും ഗണേശനും

കാളി -വക്രതുണ്ഡ ഗണേശൻ
താരാ -ഉച്ചിഷ്ട ഗണപതി
ലളിതാ – മഹാ ഗണപതി
ഭൂവനെശ്വരീ -ശക്തി ഗണപതി
ത്രിപുര ഭൈരവി -ഹേരംഭ ഗണപതി
ചിന്നമസ്തകാ – വീര ഗണപതി
ധൂമാവതീ -ധൂമ്ര ഗണപതി
ബഗളാമുഖി – ഹരിദ്രാ ഗണപതി
മാതംഗീ -മോഹന ഗണപതി
കമലാ -ലക്ഷ്മി വിനായകൻ
ഈ ക്രമത്തിൽ ഓരോ ദേവതക്കും, ദൈവീക അംഗമായി ഗണേശോപാസന അനിവാര്യമാണ്

ഗണേശോപാസന അതീവ മുഖ്യവും പ്രഥമവും ആവാനുള്ള രഹസ്യമെന്താണ് ?

മനുഷ്യ ശരീരത്തിൽ നിരവധി ഗുപ്ത ശക്തി കേന്ദ്രങ്ങൾ നില കൊള്ളുന്നു എന്ന് അറിയാമല്ലോ. ആ കേന്ദ്രങ്ങളെ ചക്രങ്ങൾ എന്നാണ് തന്ത്രത്തിൽ സംബോധന ചെയ്യുന്നത്. ഇതിൽ മൂലചക്ര ആകുന്നു മൂലാധാര ചക്രം. ഇഡാനാഡി, പിങ്ഗളനാഡി, സുഷുമ്നാനാഡി എന്നിവയുടെ ഉത്ഭവം മൂലാധാരയാണെന്ന് കണക്കാക്കുന്നു. മൂലാധാരചക്രത്തിൽ ആകുന്നു പരാ ശക്തി ചിത് കുണ്ഡലിനി ആയി സർപ്പ രൂപത്തിൽ സ്ഥിതി ചെയ്യുന്നു.
മൂലാധാര ചക്രത്തിന്റെ നാഥൻ ശ്രീ ഗണേശനാണ്. അതിനാൽ തന്നെ ഏതൊരു ഉപാസനയിലും ആദ്യ ഉപാസന മൂലാധാര ചക്രത്തിന്റെ നാഥനാണ്. ഗണേശ ഉപാസന കൂടാതെ ഒരു ഉപാസന ഫലം തരില്ല. കാരണം ഏതൊരു ഒരു ഉപാസനയുടെയും ആധാരം മൂലാധാര ജാഗ്രത ആകുന്നു. ഗണപതി പ്രഥമപുജ്യനായത് ഈ കാരണം കൊണ്ടാണ്. ഗണപതി ഉപാസനയുടെ മഹത്വം ഇതിൽ നിന്നും വ്യക്തമാകും.അതിനാൽ തന്നെ ഗണപതി പൂജ അല്ലെങ്കിൽ  ഉപാസന ഏതൊരു ശൈവ, ശാക്ത, വൈഷ്ണവ, സൗര, ബൗദ്ധ, ജൈന, വൈദിക ഉപാസനയുടെയും അമൂല്യഘടകമാകുന്നു.

പക്ഷെ തന്ത്ര ദർശനങ്ങളിൽ ഗണേശോപാസന ഒരു ദർശനമായിത്തന്നെ നിലകൊള്ളൂന്നു.ഫിലോസഫി (Philosophy) എന്ന വാക്കിന് തുല്യമായി ഭാരതീയ ഭാഷയിലുള്ള പദമാണ് ദർശനം.ഒരു ദേവതയേ ബ്രഹ്മ സ്വരൂപം ആയി കണ്ട്. അതിൽ സർവ്വ ശക്തികൾ കല്പിച്ചു, അതിനെ മാത്രം പരമമായി കണ്ട് പോകുന്ന ഉപാസന പാതയെ തന്ത്രത്തിൽ ദർശനം എന്നു കണക്കാക്കുന്നു.
ഉദാഹരണം –
ശിവനേ പരമമായി കാണുന്ന ദർശനം -ശൈവ ദർശനം
നാരായണനേ പരമമായി കാണുന്ന ദർശനം -വൈഷ്ണവ ദർശനം
ശക്തിയേ പരമമായി കാണുന്ന ദർശനം -ശാക്ത ദർശനം
സൂര്യനേ പരമമായി കാണുന്ന ദർശനം -സൗര ദർശനം
ഗണപതിയേ പരമമായി കാണുന്ന ദർശനം -ഗാണപത്യ ദർശനം
ഇതിൽ ഗണപത്യ ദർശനത്തെക്കുറിച്ചാണ് നാം ഇവിടെ ചിന്തിക്കുന്നത്.

ഗാണപത്യ ദർശനം –
ശ്രീ മഹാ ഗണപതിയേ പരമമായി കാണുന്ന സിദ്ധാന്തത്തെ ഗാണപത്യ ദർശനം എന്നും ,ആ പാതയിൽ ചരിക്കുന്ന ഉപാസകരുടെ സമൂഹത്തിനെ ഗാണപത്യൻമാർ എന്നു വിളിക്കും. ഗാണപത്യ ദർശന സ്വയം ശ്രീ ആദി മഹാ ഗണപതിയിൽ നിന്നും ആണ് ഈ ലോകത്തിൽ ഉരുവം കൊണ്ടത്.
ശ്രീ മഹാ ഗണപതി നിന്നും സിദ്ധാചാര്യൻമാർക്ക് ഈ വിദ്യ കിട്ടി.ആ സിദ്ധാചാര്യൻമാരിൽനിന്നും ഈ പരമ്പര ലോകത്തിനു ലഭിച്ചു.

ആരാണ് സിദ്ധാചാര്യൻ
ഏതൊരു ഉപാസനയിലൂം സാധകനു ഒരു ദീക്ഷാ നാമം ഉണ്ടാകും. ഉദാഹരണമായി ശൈവത്തിൽ -ശിവാചാര്യൻ എന്നും, ശക്തി മാർഗത്തിൽ -ആനന്ദ് നാഥൻ എന്നും, വൈഷ്ണവത്തിൽ -ദാസൻ എന്നും ആണ് ദീക്ഷാ നാമങ്ങൾ.
ഈ ക്രമത്തിൽ ഗാണപത്യത്തിൽ ദിക്ഷ നാമം സിദ്ധാചാര്യൻ എന്നാണ്.
ഒന്നും കുടി വ്യക്തമാകാൻ ഗാണപത്യ ഗുരു മണ്ഡലം താഴെ ചേർക്കുന്നു.
ഗാണപത്യ ഗുരു മണ്ഡലം –
ദിവ്യൗഘം –
വിനായക സിദ്ധാചാര്യ
കവീശ്വരസിദ്ധാചാര്യ
വിരൂപാക്ഷ സിദ്ധാചാര്യ
വിശ്വ സിദ്ധാചാര്യ
ബ്രഹ്മണ്യ സിദ്ധാചാര്യ
നിധീശ സിദ്ധാചാര്യ

സിദ്ധൗഘം
രാജാധിരാജ സിദ്ധാചാര്യ
വരദ സിദ്ധാചാര്യ

മാനവൗഘം –

വിജയ സിദ്ധാചാര്യ
ദുർജയ സിദ്ധാചാര്യ
ജയ സിദ്ധാചാര്യ
ദുഃഖാരി സിദ്ധാചാര്യ
സുഖാവഹ സിദ്ധാചാര്യ
സർവ്വ ഭുതാത്മ സിദ്ധാചാര്യ
മഹാനന്ദ സിദ്ധാചാര്യ
ഫാലചന്ദ്ര സിദ്ധാചാര്യ
സദ്യോജാത സിദ്ധാചാര്യ
ബുദ്ധ സിദ്ധാചാര്യ
ശൂര സിദ്ധാചാര്യ

മേലെ എഴുതിയ കാര്യങ്ങൾ നിന്നും ഗാണപത്യ ദർശനത്തെ കുറച്ചു ഒരു ഏകദേശ രൂപരേഖ കിട്ടിക്കാണും എന്ന് കരുതുന്നു.

ഗാണപത്യ ദർശനവും ഭാരതവും –

ശൈവ, വൈഷ്ണവ, ശാക്ത ദർശനം പോലെ തന്നെ ഭാരത ഭൂമിയിൽ ഒരു കാലത്തു ഗാണപത്യ ഉപാസന വളരെ പ്രബലമായിരുന്നു.മഹാരാഷ്‌ട്ര, ഗുജറാത്ത് , മധ്യ പ്രദേശ്, കർണാടക, തമിഴ്നാട് എന്നീ പ്രദേശങ്ങളിലാണ് ഈ ഉപാസന വ്യാപിച്ചിരുന്നത്. ഇന്നും മഹാരാഷ്‌ട്രയിൽ ഈ ഉപാസന വളരെ പ്രബലമാണ്. അഷ്ട വിനായക ക്ഷേത്രങ്ങൾ ഈ ഉപാസനാപാതയുടെ പ്രത്യക്ഷ സ്മാരകങ്ങളാണ്.
മഹാരാഷ്‌ട്രയിൽ വ്യാപകമായി ആഘോഷിക്കപ്പെടുന്നഗണേശോത്സവം തന്നെയാണ് അവിടെ ഈ ഉപാസനക്കുള്ള പ്രാമാണ്യത്തിനു തെളിവ്. ഗണേശചതുർഥിക്കു തുടങ്ങി പത്തു ദിവസമാണ് ഗണേശോത്സവം ആഘോഷിക്കുന്നത്. പത്താം ദിവസം ഗണേശ പ്രതിമ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടും.ആ സമയം ഭക്തർ “ഗണപതിബപ്പ മോറിയ”എന്ന ഒരു ശ്ലോകം മറാത്തി ഭാഷയിൽ ചൊല്ലും. ഇതിൽ മോറിയ എന്നു പദം ഒരു സിദ്ധാചാര്യന്റെ നാമമാണ്.  മോറിയോ ഗോസാവി ( Morya Gosavi ) എന്ന ഗാണപത്യ ഉപസകന്റെ നാമമാണ് അത്. അദ്ദേഹം ഗാണപത്യ ദർശനത്തിന്റെ ഒരു മഹാഗുരു ആകുന്നു.

അങ്ങിനെ ഗൃസ്മദ് ഋഷി തൊട്ട് ഗണക ഋഷി വരെ അനേകം ഉപാസകർ ഈ ദർശനത്തിലുണ്ടായി. ഋഗ്വേദത്തിലുള്ള ഗണപതി സുക്ത ത്തിന്റെ ഋഷി ഗൃസ്മദ് ആകുന്നു. ഗണപതി മന്ത്രങ്ങളുടെ ഭൂരി ഭാഗത്തിന്റെയും ഋഷി “ഗണകഋഷി” ആണ്.

ഗണപതി ആരാധന ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല, ബുദ്ധമതക്കാർക്കിടയിലും പ്രചാരത്തിലുണ്ട്. ഇന്തോചൈന, കംബോഡിയ, ജപ്പാൻ തുടങ്ങിയ വിദൂര കിഴക്കൻ രാജ്യങ്ങളിലും മറ്റ് സമീപ രാജ്യങ്ങളിലും ഗണപതി ആരാധന പ്രചാരത്തിലുണ്ട്.

ഗാണപത്യ ദർശനത്തിന്റെ ഒരു രൂപ രേഖ ഒന്നാം ഘട്ടമായി ഇവിടെ എഴുതി.അതിന്റെ തത്വങ്ങൾ, വിഭിന്ന ഗണേശ രൂപങ്ങൾ എന്നിവ അടുത്ത ഭാഗങ്ങളിൽ

ജയ് മാ
കിരൺ

Tags: SUBGanapatiGanapatyaGanapathyam
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies