ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട മുൻനിര പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നു. നട്ടലിനേറ്റ പരിക്കിനെ തുടർന്ന്‌വിശ്രമത്തിലായിരുന്ന ബുമ്ര അയർലൻഡ് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ബിസിസിഐ അറിയിച്ചു. ബുമ്ര ആരോഗ്യവാനാണെന്നും മറ്റുപ്രശ്‌നങ്ങളില്ലെന്നും ബിസിസിഐ അധ്യക്ഷൻ ജയ് ഷാ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന അയർലൻഡ് പര്യടനത്തിൽ ഇന്ത്യ മൂന്ന് ട്വന്റി20 മത്സരങ്ങളാണ് കളിക്കുക.
ബുമ്ര ടീമിലേക്ക് ഉടനെ തിരിച്ചെത്തുമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയും പറഞ്ഞിരുന്നു. ‘ബുമ്രയുടെ കഴിവും അനുഭവസമ്പത്തും ഞങ്ങൾക്ക് നിർണായകമാണ്. പരിക്കിന് ശേഷം അദ്ദേഹം തിരിച്ചെത്തുകയാണ്. അയർലൻഡിനെതിരെയുള്ള ട്വന്റി20യിൽ അദ്ദേഹം കളിക്കുമോയെന്ന് അറിയില്ല. പക്ഷേ ലോകകപ്പിന് മുൻപ് കഴിയുന്നത്ര സമയം അദ്ദേഹത്തിന് നൽകാൻ ഞങ്ങൾ ശ്രമിക്കും’, രോഹിത് പറഞ്ഞു. വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.
Comments