കറിയിൽ ഉപ്പുവണ്ടി  മറിഞ്ഞോ?? വിഷമിക്കേണ്ട, ഈ ടിപ്‌സ് & ട്രിക്സ് പരീക്ഷിച്ചോളൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറിയിൽ ഉപ്പുവണ്ടി  മറിഞ്ഞോ?? വിഷമിക്കേണ്ട, ഈ ടിപ്‌സ് & ട്രിക്സ് പരീക്ഷിച്ചോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 10:41 pm IST
FacebookTwitterWhatsAppTelegram

ഉപ്പില്ലാതെ എന്ത് കറിയല്ലേ, രുചി വർദ്ധിപ്പിക്കുന്നതിൽ സവിശേഷ പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ അൽപം ഉപ്പ് കൂടിയാലുള്ള കാര്യത്തെ കുറിച്ചോർക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. പാചകം എത്ര നന്നായി അറിയാമെങ്കിലും ചില സമയങ്ങളിൽ ഭക്ഷണം വിചാരിച്ചത് പോലെ ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല. ഉപ്പോ എരിവോ പുളിയെ കൂടി കഴിഞ്ഞാൽ കുറയ്‌ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഉപ്പ് അധികമായാൽ എത്ര നല്ല ഭക്ഷണമാണെങ്കിലും കഴിക്കാൻ കഴിയില്ല. അത്തരത്തിൽ അബദ്ധവശാൽ കറിയിൽ ഉപ്പ് കൂടിപ്പോയാൽ എന്ത് ചെയ്യുമെന്നോർത്ത് ആശങ്കപ്പെടുന്നവരാണ് മിക്കയാളും. എന്നാൽ അത്തരക്കാർക്കുള്ള ചില ടിപ്‌സ് ആന്റ് ട്രിക്‌സ് ഇതാ..

കറിയിൽ ഉപ്പ് അധികമായാൽ വിനാഗിരിയും പഞ്ചസാരയും ഓരോ ടേബിൾ സ്പൂൺ വീതം ചേർത്തിളക്കുക. വിനാഗിരിയുടെ ചവർപ്പും പഞ്ചസാരയുടെ മധുരവും ചേരുമ്പോൾ ഉപ്പിന്റെ അളവ് കുറയ്‌ക്കും. ഉപ്പിനെ ക്രമീകരിക്കാൻ സഹായിക്കുന്ന ഒന്നാണ് വെള്ളം. കറിയിൽ ഉപ്പ് അധികമായാൽ വെള്ളം ചേർത്ത് തിളപ്പിച്ച് ഉപ്പിനെ തുരത്താം. എന്നാൽ ഫ്രൈ, തോരൻ തുടങ്ങിയവയിൽ നിന്ന് ഉപ്പിനെ വെള്ളം പ്രയോഗിച്ച് തുരത്താനാകില്ല.

ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി കറിയിൽ ചേർക്കുക. കറി തണുത്ത ശേഷം ഉപ്പ് മാറി കഴിയുമ്പോൾ ആവശ്യമെങ്കിൽ കറിയിൽ നിന്ന്  ഇതെടുത്ത് മാറ്റാവുന്നതാണ്. സവോള വലുപ്പത്തിൽ അരിഞ്ഞും കറിയിൽ ചേർക്കാവുന്നതാണ്. എണ്ണയിൽ വറുത്തും സവോള കറിയിൽ ചേർത്താൽ ഉപ്പിന്റെ അംശം കുറയും. അഞ്ച് മിനിറ്റിന് ശേഷം ഇതെടുത്ത് മാറ്റണമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ഗ്രേവിയ്‌ക്ക് ഉപ്പ് കൂടിയാൽ തക്കാളിയിലുണ്ട് പരിഹാരം. തക്കാളി അരിഞ്ഞതോ തക്കാളി സോസോ കറിയിൽ ചേർത്ത് വേവിക്കുക. ഇതുവഴി ഉപ്പ് ഇല്ലാതാക്കാം.

രണ്ട് ടീസ്പൂൺ പാൽ ഒഴിച്ച് പാകം ചെയ്താലും ഉപ്പ് കുറയ്‌ക്കാം. ഉപ്പുരസം മാറുന്നതിന് പുറമേ കറിയുടെ മൊത്തത്തിലുള്ള രുചികളെ ബാലൻസ് ചെയ്ത് നിർത്താനും പാൽ ഉപകരിക്കുന്നു. തേങ്ങപ്പാൽ ചേർക്കുന്നതും നല്ലതാണ്. അധികമായ ഉപ്പിനെ കുറയ്‌ക്കുന്നതിനൊപ്പം കറിയ്‌ക്ക് സ്വാദ് വർദ്ധിപ്പിക്കാനും തേങ്ങാപ്പാൽ സഹായിക്കും. അരിപ്പൊടിയും ഉപ്പില്ലാതാക്കാൻ സഹായിക്കും. അരിപ്പൊടി കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. 10 മിനിറ്റ് കറിയിൽ തന്നെ വെച്ചതിന് ശേഷം എടുത്തുമാറ്റുക. കറിയ്‌ക്ക് കൊഴുപ്പ് നൽകാനും ഈ ഉരുളകൾകക്ക് കഴിയുന്നു. കഴിക്കുന്നതിന് മുൻപ് ഇതെടുത്ത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.

തൈര് ചേർത്താൽ പ്രശ്‌നമില്ലാത്ത കറിയാണെങ്കിൽ ചേർക്കാവുന്നതാണ്. കറിയ്‌ക്ക് രുചിയും പൊലിമയും ഇതിന് നൽകാൻ കഴിയുന്നു. ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കിയ ഉരുളകളും കറിയിൽ ചേർക്കുന്നത് ഉപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരു ടീസ്പൂൺ നാരങ്ങ നീര്് ചേർക്കുന്നത് ഉപ്പിന്റെ അളവ് കുറയ്‌ക്കാൻ ചെയ്യാൻ സഹായിക്കും.

Tags: SUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies