കലാം സ്വപ്‌നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാകുന്നു; ആഗോള തലത്തിൽ ബഹിരാകാശ മേഖലയെ നയിക്കാൻ പോകുന്നത് രാജ്യം;  'മെമ്മറീസ് നെവർ ഡൈ' പുസ്തകം പ്രകാശനം ചെയ്ത് അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാം സ്വപ്‌നം കണ്ട ഇന്ത്യ യാഥാർത്ഥ്യമാകുന്നു; ആഗോള തലത്തിൽ ബഹിരാകാശ മേഖലയെ നയിക്കാൻ പോകുന്നത് രാജ്യം;  ‘മെമ്മറീസ് നെവർ ഡൈ’ പുസ്തകം പ്രകാശനം ചെയ്ത് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2023, 07:44 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾ കലാമിന്റെ ജീവിതത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്ന ‘മെമ്മറീസ് നെവർ ഡൈ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് ആഭ്യന്തര മന്ത്രി അമിത് ഷാ എപിജെഎം നസീമ മരയ്‌ക്കയാറും ശാസ്ത്രജ്ഞനായ വൈഎസ് രാജനും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.

ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അബ്ദുൾ കലാമിന്റെ സ്വപ്നം പൂർത്തീകരിക്കപ്പെടുമെന്നും ലോകത്തെ മുഴുവൻ ഇന്ത്യ ബഹിരാകാശ മേഖലയിൽ നയിക്കുമെന്നും പുസ്തക പ്രകാശന ചടങ്ങിൽ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബഹിരാകാശ മേഖലയിൽ വൻ അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നത്. വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും ബഹിരാകാശ ശാസ്ത്രത്തിൽ നിരവധി അവസരങ്ങൾ ഇന്നുണ്ട്. കലാമിന്റെ ‘ഇന്ത്യ 2020: വിഷൻ ഫോർ ദ ന്യൂ മില്ലേനിയം’ എന്ന പുസ്തകത്തിൽ രാജ്യത്തിന്റെ വികസനത്തിനുള്ള മാർഗരേഖ അബ്ദുൾ കലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യ അതിന്റെ സാധ്യതകൾ തിരിച്ചറിയണം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥ വികസിപ്പിക്കണം, കൃഷിയും വ്യവസായവും നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സന്തുലിത വളർച്ച ഉറപ്പാക്കണം. കലാം പറഞ്ഞ ഈ മൂന്ന് കാര്യങ്ങളിലൂടെയാണ് ഭാരതം ഇപ്പോൾ സഞ്ചരിക്കുന്നതെന്നും വൈകാതെ തന്നെ ഇന്ത്യ ബഹിരാകാശ മേഖലയിൽ വൻ ശക്തിയാകുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എൽ മുരുകൻ, തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എപിജെ അബ്ദുൾ കലാമിന്റെ രാമേശ്വരത്തെ വീട്ടിലും ആഭ്യന്തരമന്ത്രി സന്ദർശനം നടത്തി. തുടർന്ന് രാമനാഥസ്വാമി ക്ഷേത്ര ദർശനവും അദ്ദേഹം നടത്തി. രാമേശ്വരം ക്ഷേത്രത്തിൽ ആരതിയും അഭിഷേകവും ചെയ്യാൻ കഴിഞ്ഞത് മഹത്തായ ഭാഗ്യമായി കരുതുന്നുവെന്നാണ് ദർശനത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി പറഞ്ഞത്. 12 ജ്യോതിർലിംഗങ്ങളിൽ, രാമൻ ശിവനെ ആരാധിച്ച സ്ഥലമാണിതെന്നും സനാതന ധർമ്മത്തിന്റെ പൗരാണികതയുടെ പ്രകടനമാണ് ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു അമിത് ഷാ.

 

 

Tags: RAMESWARAMAmit Shahapj abdul kalam
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies