മൂന്നു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥനെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്. കേരളാ ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന അഞ്ചാമത്തെ ചിത്രമെന്ന നേട്ടമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’ സ്വന്തമാക്കിയിരിക്കുന്നത്.
ഒരു കോടി എണ്‍പതു ലക്ഷം ഗ്രോസ് കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത്. ‘വാരിസ്’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’, ‘പഠാന്‍’, ‘2018’ എന്നീ സിനിമകള്‍ കഴിഞ്ഞാല്‍ സത്യനാഥനാണ് കേരളാ ബോക്‌സോഫീസില്‍ അഞ്ചാമതായി എത്തിയത്. ദിലീപിന്റെ തിരിച്ചു വരവാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ബാദുഷാ സിനിമാലിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവരുടെ കൂട്ടുകെട്ടിലാണ് ചിത്രം നിർമ്മിച്ചത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസർ – രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി, ജിബിൻ ജോസഫ് കളരിക്കപ്പറമ്പിൽ (യു എ ഇ), ഛായാഗ്രഹണം – സ്വരുപ് ഫിലിപ്പ്, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ:ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം -സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ – മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ -ഷിജോ ഡൊമനിക്,റോബിൻ അഗസ്റ്റിൻ, ഡിജിറ്റൽ മാർക്കറ്റിങ് -മാറ്റിനി ലൈവ്, സ്റ്റിൽസ് – ശാലു പേയാട്, ഡിസൈൻ – ടെൻ പോയിന്റ്.
Comments