ഓപ്പൺ സ്‌കൂൾ (സ്‌കോൾ കേരള) മുഖേനയുള്ള ഹയർ സെക്കൻഡറി പഠനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്‌ട്രേഷൻ, സ്‌പെഷൽ കാറ്റഗറി(പാർട്ട് 3) എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. പ്രായപരിധിയില്ല.
www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 14 വരെ പിഴയില്ലാതെയും ഓഗസ്റ്റ് 23 വരെ 60 രൂപ പിഴയോടെയും രജിസ്റ്റർ ചെയ്യാം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.
ഓൺലൈൻ റജിസ്‌ട്രേഷന് ശേഷം രേഖകൾ സഹിതമുള്ള അപേക്ഷ ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിക്കുകയോ സ്പീഡ് അല്ലെങ്കിൽ തപാൽ മുഖേനയോ അയയ്‌ക്കണം. വിലാസം വെബ്‌സൈറ്റിൽ. ഫോൺ: 04712342950, 2342271
Comments