ലക്നൗ : ആതിഖ് അഹമ്മദിന്റെ ബിനാമി സ്വത്തുക്കൾ കൈകാര്യം ചെയ്ത അഭിഭാഷകൻ വിജയ് മിശ്ര അറസ്റ്റിൽ . ആതിഖിന്റെ സഹോദരൻ അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമയുടെ നിർദേശപ്രകാരം ബിനാമി സ്വത്ത് വിറ്റ് വിജയ് മിശ്ര പണം അയച്ചിരുന്നതായി യുപി എസ്ടിഎഫ് കണ്ടെത്തിയിരുന്നു . ബിനാമി സ്വത്ത് ഇടപാടുകൾക്കായി കഴിഞ്ഞ രണ്ട് ദിവസമായി വിജയ് മിശ്ര ലക്നൗവിൽ തങ്ങുകയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്.
ആതിഖ് അഹമ്മദിന്റെയും അഷ്‌റഫിന്റെയും കൊലപാതകത്തിന് ശേഷം, ആതിഖിന്റെ ഭാര്യ ഒളിവിലുള്ള ഷൈസ്ത , സൈനബ് ഫാത്തിമ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഉമേഷിന്റെ ലൊക്കേഷൻ പ്രതികൾക്ക് നൽകിയതും വിജയ് മിശ്രയാണ്.
ലക്നൗവിലെ ഹയാത്ത് ഹോട്ടലിൽ ഒരു സ്ത്രീക്കൊപ്പമാണ് വിജയ് മിശ്ര താമസിച്ചതെന്നാണ് വിവരം. യുവതിക്ക് ആതിഖ് കുടുംബവുമായി ബന്ധമുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിന് പുറമെ ആതിഖിനും അഷ്‌റഫിനും വെടിയേറ്റ ആശുപത്രിക്ക് പരിസരത്തും വിജയ് മിശ്ര ഉണ്ടായിരുന്നു.
Comments