അഭിനേതാക്കളുടെ പഴയകാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിലൊരു ത്രോബാക്ക് ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ നിരവധി വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന ഒരു അഭിനേത്രിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
1992-ൽ മിസ് ബാംഗ്ലൂർ സൗന്ദര്യമത്സരത്തിലെ വിജയിയായാണ് ഇവർ അഭിനയ ജീവിതത്തിലേക്ക് ചുവടുവെയ്‌ക്കുന്നത്. ആരാണ് ആ നടിയെന്നല്ലേ, അതു മറ്റാരുമല്ല 10.30 എ എം ലോക്കൽ കാൾ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജെനിഫർ ആന്റണിയാണ്. പത്തേമാരി, ഭാസ്ക്കർ ദി റാസ്ക്കൽ, പുതിയ നിയമം, അങ്കിൾ, നീന, സാൾട്ട് മാംഗോ ട്രീ, കസബ, മരുഭൂമിയിലെ ആന, ഫുക്രി, ഒരു സിനിമാക്കാരൻ, പരോൾ, അൽമല്ലു എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടു. മലയാളത്തിനൊപ്പം തന്നെ കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ജെനിഫർ അഭിനയിച്ചിട്ടുണ്ട്.
മോഡൽ എന്നതിനപ്പുറം, ഒരു പ്രൊഫഷണൽ ചിത്രകാരി കൂടിയാണ് ഈ നടി. ഓയിൽ പെയിന്റിംഗിലും വാട്ടർ കളറിലുമെല്ലാം ഏറെ താൽപ്പര്യമുള്ള നടിയുള്ള ഛായാചിത്രങ്ങളും ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങളും എക്സിബിഷനുകളിൽ ശ്രദ്ധ നേടാറുണ്ട്. മനസ്സിനക്കരെ, നാഗിനി, ഭാര്യ, സ്വാതി മുത്ത്, പസമലർ, മൈന എന്നിങ്ങനെ മലയാളം, തമിഴ്, കന്നട ഭാഷകളിലായി നിരവധി സീരിയലുകളിലും ജെനിഫർ അഭിനയിച്ചിട്ടുണ്ട്.
Comments