സ്വന്തം വിവാഹം ആസ്വദിക്കാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സാധിക്കാറുണ്ടോ?; പക്ഷേ ഞാൻ അടിച്ചുപൊളിച്ചു: വിവാഹ​ദിനം ഓർത്തെടുത്ത് കാജോൾ 
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സ്വന്തം വിവാഹം ആസ്വദിക്കാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സാധിക്കാറുണ്ടോ?; പക്ഷേ ഞാൻ അടിച്ചുപൊളിച്ചു: വിവാഹ​ദിനം ഓർത്തെടുത്ത് കാജോൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2023, 10:47 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇരുവരും 24 വർഷം മുൻപായിരുന്നു വിവാഹം കഴിച്ചത്. വർഷങ്ങൾക്ക് ശേഷം വിവാഹ ദിവസത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കാജോൾ. തന്റെ ജീവിതത്തിലെ മനോഹരമായൊരു ദിവസമായിരുന്നു വിവാഹ ദിനമെന്നും വിവാഹ ചടങ്ങുകൾ ഒരുപാട് ആസ്വദിച്ചെന്നും കാജോൾ പറയുന്നു.

വിവാഹ ദിവസം ആസ്വദിക്കാത്ത നിരവധി പെൺകുട്ടികളുണ്ടാകും. എന്നാൽ താൻ അങ്ങനെ ആയിരുന്നില്ലെന്നാണ് നടി പറയുന്നത്. രണ്ട് ആചാരപ്രകാരം വിവാഹം നടത്തിയതിനാല്‍ കൂടുതല്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഇതിനായി ഒരുപാട് നേരം തനിക്ക് ഇരിക്കാന്‍ വയ്യാത്തതിനാല്‍ പൂജാരിയോട് ചടങ്ങുകള്‍ വേഗത്തിലാക്കാന്‍ പറയുവാൻ അജയ്‍യോട് പറഞ്ഞെന്നും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.

‘സ്വന്തം വിവാഹം ആസ്വദിക്കാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സാധിക്കാറുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ വിവാഹം ഞാന്‍ അടിച്ചുപൊളിച്ചു. വളരെക്കുറച്ച് ആളുകളേയാണ് അന്ന് ക്ഷണിച്ചത്. ഏകദേശം 50 പേര്‍ കാണുമായിരിക്കും. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ചെറിയ ചടങ്ങായിരുന്നു വിവാഹം. സമൂഹമാദ്ധ്യമങ്ങൾ അന്ന് സജീവമല്ലാത്തതും ഒരുപാട് ഉപകാരപ്പെട്ടു. അതുകൊണ്ട് വളരെ കംഫര്‍ട്ടബിൾ ആയിരുന്നു. ദുപ്പട്ട തലയില്‍ കുരുങ്ങിയോ ലിപ്സ്റ്റിക്ക് പടര്‍ന്നോ ഹെയര്‍സ്‌റ്റൈല്‍ നാശമായോ എന്നൊന്നും ആര്‍ക്കും ടെന്‍ഷനില്ലായിരുന്നു.

എന്റെ രണ്ട് സഹോദരിമാരാണ് വിവാഹം മുഴുവന്‍ ക്രമീകരിച്ചത്. പൂക്കളും അലങ്കാരങ്ങളും ആളുകളെ ക്ഷണിക്കുന്നതുമെല്ലാം ചെയ്തത് അവരാണ്. ഒരുപാട് ജോലികളുള്ളതിനാല്‍ അവര്‍ ടെന്‍ഷനില്‍ ആയിരുന്നു. വീട്ടുകാരും അതേ അവസ്ഥയിലായിരുന്നു. എന്നാല്‍ ഞാന്‍ മാത്രം അടിച്ചുപൊളിച്ചു. ആദ്യം തന്നെ മേക്കപ്പെല്ലാം ചെയ്ത് ഞാന്‍ ഫോട്ടോ എടുക്കാന്‍ തയ്യാറായി നിന്നു.

മഹാരാഷ്‌ട്രയിലെ രീതി അനുസരിച്ചുള്ള വധുവായി ഒരുങ്ങിയതും കുടുംബവും പ്രിയപ്പെട്ടവരുമെല്ലാം ഒപ്പമുണ്ടായിരുന്നതുമെല്ലാം എന്നെ ഏറെ സന്തോഷിപ്പിച്ചു. രണ്ട് ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. അജയ്‌യുടെ വിശ്വാസപ്രകാരമുള്ള മഹാരാഷ്‌ട്രയുടെ രീതിക്കനുസരിച്ചുള്ള വിവാഹവും ഏഴു തവണ വലംവെയ്‌ക്കുന്ന രീതിയും. ഇതൊക്കെയായി ഒരുപാട് സമയം എടുക്കുന്നതുകൊണ്ട് എല്ലാ ചടങ്ങുകളും പെട്ടെന്ന് തീര്‍ക്കാന്‍ പൂജാരിയോട് പറയണമെന്ന് ഞാന്‍ അജയ്‍യോട് ആവശ്യപ്പെട്ടു. എനിക്ക് ഒരുപാട് നേരം ഇരിക്കാന്‍ വയ്യായിരുന്നു.’ കാജോള്‍ പറഞ്ഞു.

Tags: KajolSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies