സമകാലീന സമൂഹത്തിൽ പണം കൊടുത്താൽ ലഭിക്കാത്തതായി ഒന്നുമില്ലെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരി കാലത്ത് അൽപ്പ നേരത്തെ ശുദ്ധവായുവിനായി ആയിരങ്ങളും പതിനായിരങ്ങളും കൊടുത്തവർ നമുക്കിടയിലുള്ളവർ തന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പോലും ഓക്‌സിജൻ അന്യം നിൽക്കുമ്പോൾ ശുദ്ധവായു ലഭിക്കുന്ന നഗരങ്ങളും നമ്മുടെ ലോകത്തുണ്ട്. ആ നഗരങ്ങളിലൂടെ ഒരു യാത്ര പോയാലോ..?
1. റെയ്ക്ജാവിക് ഐലൻഡ്
പ്രധാന വ്യവസായിക മേഖലകളെ അകറ്റി നിർത്തുന്നതിനാൽ ഈ ഐലൻഡിൽ മലിനീകരണം കുറവാണ്. അതിനാൽ ശുദ്ധവായുവിന് പേരുകേട്ട നഗരങ്ങളിലൊന്നാണ് റെയ്ക്ജാവിക് ഐലൻഡ്.
2. വെല്ലിംഗ്ടൺ
ന്യൂസിലാൻഡിന്റെ തലസ്ഥാനമായ വെല്ലിംഗ്ടൺ പ്രകൃതി ഭംഗിയ്‌ക്കും ശുദ്ധവായുവിനും പേരുകേട്ട ഇടമാണ്. സമുദ്രങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ട വെല്ലിംഗ്ടണിൽ മലിനീകരണം കുറവാണ്.
3. ഹെൽസിങ്കി
ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയാണ് അടുത്ത നഗരം. പച്ചപ്പാൽ ആവരണം ചെയ്യപ്പെട്ട നഗരത്തിൽ ആളുകൾ കൂടുതലായും പൊതുഗതാഗതം ഉപയോഗിക്കുന്നുവെന്നത് മലിനീകരണത്തിന്റെ തോത് വളരെയധികം കുറയ്‌ക്കുന്നു.
4. കാൽഗരി
കാനഡയിലെ നഗരങ്ങളിലൊന്നായ കാൽഗരി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിലും ഊർജ്ജ പുനരുത്പാദനത്തിലും മുൻപിലായതിനാൽ തന്നെ ഈ നഗരത്തിൽ ശുദ്ധവായുവിന്റെ അളവും കൂടിയിരിക്കുന്നു.
5. ഹാംബർഗ്
ജർമനിയിലെ നഗരമായ ഹാംബർഗാണ് അടുത്ത നഗരം. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ പ്രാധാന്യം നൽകുന്ന ഈ നഗരത്തിൽ മലിനീകരണവും കുറവാണ്.
Comments