ഭുവനേശ്വർ: അടുത്ത രണ്ട് ദിവസത്തേക്ക് ഒഡിഷയുടെ പല ഭാഗങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി അറിയിച്ചു.
“അടുത്ത 2 ദിവസത്തിനുള്ളിൽ ഒഡിഷയിലെ പല ജില്ലകളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്, അടുത്ത 24 മണിക്കൂറിൽ, വടക്കൻ ഒഡീഷ ജില്ലകളിലും മറ്റ് ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ജാഗ്രത നിർദ്ദേശം പാലിക്കണം”- ഐഎംഡി ഉദ്യോഗസ്ഥൻ എച്ച്ആർ ബിശ്വാസ് പറഞ്ഞു.















