തന്റെ പുതിയ ചിത്രത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ സന്ദർശിച്ച് നടൻ നാഗചെെതന്യ. ചിത്രത്തിനായി മത്സ്യത്തൊഴിലാളികൾക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. പ്രധാനമായും മത്സ്യത്തൊഴിലാളികളുടെ സംസ്കാരം, ജീവിതരീതി എന്നിവ മനസിലാക്കാൻ വേണ്ടിയായിരുന്നു താരത്തിന്റെ സന്ദർശനം.
എൻസി23 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ മുന്നൊരുക്കങ്ങൾ നടന്നു വരികയാണെന്ന് താരം പറഞ്ഞു. ചന്ദൂ മൊണ്ടേറ്റിയാണ് എൻസി23 സംവിധാനം ചെയ്യുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ചിത്രം 2018-ൽ നടന്ന ഒരു സംഭവത്തിന്റെ പുനഃരാവിഷ്കാരം കൂടിയാണ്.
ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമ്മിക്കും.’NC23′ ന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ മാസം ഷൂട്ടിങ് ആരംഭിക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
Comments