പ്രകൃതിയിൽ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ നമുക്കറിയാത്ത പല ജീവജാലങ്ങളെയും നമുക്ക് കാണാൻ സാധിക്കും. അറിയാത്തതും കണ്ടിട്ടില്ലാത്തതുമായ എത്രയെത്ര വിസ്മയങ്ങളാണ് പ്രപഞ്ചം നമുക്കായി കരുതി വച്ചിരിക്കുന്നത്. പരിതചിതമല്ലാത്ത പല ജീവജാലങ്ങളെയും കുറിച്ച് നാം അറിയുന്നത് സമൂഹ മാദ്ധ്യമങ്ങൾ വഴിയായിരിക്കും. ഇപ്പോഴിതാ പ്രകൃതി തീർത്ത വിസ്മയങ്ങളിലൊന്നായ സുതാര്യ മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
Transperant fish, cannot see any organs, except the eyes.pic.twitter.com/wFCEzOA1yk
— The Best (@ThebestFigen) August 1, 2023
“>
ശരീരം ഗ്ലാസ് പോലെ സുതാര്യമായ മത്സ്യത്തിന്റെ കണ്ണും വായയും മാത്രമാണ് പുറമെ കാണാൻ സാധിക്കുന്നത്. ജീവനുള്ള മത്സ്യത്തെ കയ്യിൽ പിടിച്ചിരിക്കുന്നതാണ് വീഡിയോ. ഒരു ഭാഗത്ത് നിന്നും നോക്കുകയാണെങ്കിൽ മത്സ്യത്തിന്റെ മറു ഭാഗം കാണാൻ സാധിക്കും. അവയവയങ്ങൾ ഇല്ലാത്ത മത്സ്യമാണോ ഇതെന്നും പലരും സംശയം പ്രകടിപ്പിച്ചിരുന്നു. അവയവങ്ങൾ ഇല്ലാതെ ഈ മീൻ എങ്ങനെ അതിജീവിക്കുമെന്നതാണ് മറ്റു ചിലരുടെ സംശയങ്ങൾ.
അതേസമയം ഇങ്ങനെയൊന്ന് ഇല്ലെന്നും വൈറലാകാൻ വേണ്ടി കൃത്രിമമായി ഇത്തരത്തിലൊന്നിനെ നിർമിച്ചെടുത്തതാണെന്നുമാണ് മറ്റ് ചിലർ ആരോപിക്കുന്നത്. ഇതിന് മറുപടിയായി സമാന രീതിയിലുള്ള മത്സ്യത്തെ പരിചയപ്പെടുത്തികൊണ്ട് മറ്റു ചില ആളുകളും മുന്നോട്ട് വന്നിരുന്നു. എന്തായാലും നിമിഷ നേരം കൊണ്ടാണ് സുതാര്യ മത്സ്യത്തിന്റെ ദൃശ്യങ്ങൾ വൈറലായത്.
Comments