ഡോ. വന്ദനാ കൊലക്കേസ്: പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോ. വന്ദനാ കൊലക്കേസ്: പ്രതി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 05:37 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. വകുപ്പ് തല അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇയാളെ അദ്ധ്യാപക സേവനത്തിൽ നിന്ന് പിരിച്ചുവിട്ടത്. നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനായിരുന്ന പ്രതിയെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിലൂടെ അറിയിച്ചു. കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറായ രാജു സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സന്ദീപിന്റെ ഭാഗത്ത് നിന്നുണ്ടായ ഹീനമായ പ്രവൃത്തികളും പെരുമാറ്റങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും അദ്ധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.

സന്ദീപിൽ നിന്നുമുണ്ടായ കുറ്റകൃത്യം പൊതുവിദ്യാഭ്യാസ വകുപ്പിന്മേലുള്ള മതിപ്പ് കുറച്ചെന്നും അദ്ധ്യാപക സമൂഹത്തിന് മുഴുവനും അപമാനം വരുത്തുകയും ചെയ്തുവെന്ന് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രതി മദ്യത്തിന് അടിമ ആണെന്നും മുമ്പ് ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഇആർ അദ്ധ്യായം 14 എ ചട്ടം 65 (7) പ്രകാരം ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇന്ന് വൈകിട്ടാണ് ഉത്തരവായത്. ഇയാളെ മുമ്പും സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ടുണ്ട്. സന്ദീപിന് ഭാവിയിൽ സർക്കാർ നിയമനങ്ങൾക്ക് യോഗ്യത ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പ്രതി മറ്റൊരു കേസിൽ സസ്‌പെൻഷനിൽ ഇരിക്കെയാണ് കൊലപാതകം നടത്തിയത്.

ഈ കഴിഞ്ഞ മെയ് 10-ന് പുലർച്ചെയാണ് ഡോ വന്ദനാ ദാസിനെ ജോലിക്കിടെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന്റെ ആക്രമണത്തിൽ ഹോംഗാർഡ് അലക്‌സ് കുട്ടിയുടെ തലയ്‌ക്ക് ആറ് കുത്താണ് ഏറ്റത്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയതെന്നായിരുന്നു കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുള്ളത്.

Tags: sandeepDr. Vandana Das
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies