ന്യൂയോർക്കിലും ജയിലർ തരംഗം; സിനിമയുടെ ബിൽബോർഡ് ടൈംസ് സ്‌ക്വയറിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ന്യൂയോർക്കിലും ജയിലർ തരംഗം; സിനിമയുടെ ബിൽബോർഡ് ടൈംസ് സ്‌ക്വയറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 09:05 pm IST
FacebookTwitterWhatsAppTelegram

ജയിലർ ചിത്രത്തിന്റെ പരസ്യ പ്രചാരണം ടൈംസ് സ്‌ക്വയറിലും. സിനിമയുടെ ബിൽബോർഡുകൾ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചതോടെ രജനി ആരാധകർ ആവേശത്തിലാണ്. നടനെ ന്യൂയോർക്ക് ഏറ്റെടുത്തു എന്നാണ് പല ആരാധകരും വിശേഷിപ്പിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന രജനി ചിത്രമാണ് ജയിലർ. ഇതിൽ നിന്നുള്ള നിരവധി ദൃശ്യങ്ങളാണ് ടൈംസ് സ്‌ക്വയറിലെ ബിൽബോർഡിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഇതിന്റെ വീഡിയോയും സൺ പിക്‌ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

”സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ജ്വരം ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിനെ കീഴടക്കി. ആഗസ്റ്റ് 10ന് ജയിലർ തീയേറ്ററുകളിൽ റിലീസ് ചെയ്യും.’ എന്നായിരുന്നു ട്വീറ്റിന്റെ അടിക്കുറിപ്പ്. വീഡിയോ, ടൈംസ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ വലിയ ആവേശത്തിലാണ്. ഓഗസ്റ്റ് 10-ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് രജനി ആരാധകരും സിനിമ പ്രേമികളും.

നെൽസൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജയിലറിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിന് പുറമേ ജാക്കി ഷെറോഫ്, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു, രമ്യ കൃഷ്ണൻ, വിനായകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കന്നഡ താരവും അന്തരിച്ച നടനുമായ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാർ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയിലർ ഇന്റർനെറ്റിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് രജനികാന്ത് സിനിമയിൽ കൈകാര്യം ചെയ്യുന്നത്. നിരവധി ആക്ഷൻ സ്വീക്കൻസുകളുള്ള ചിത്രം ഇതിനോടകം വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.

Superstar Rajinikanth’s #Jailer fever has taken over Times Square in New York City 😎🔥#JailerinTimesSquare@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/c2QCxAaqfG

— Sun Pictures (@sunpictures) August 4, 2023

Tags: JailerSUBRajanikant
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies