ജയിലർ ചിത്രത്തിന്റെ പരസ്യ പ്രചാരണം ടൈംസ് സ്‌ക്വയറിലും. സിനിമയുടെ ബിൽബോർഡുകൾ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചതോടെ രജനി ആരാധകർ ആവേശത്തിലാണ്. നടനെ ന്യൂയോർക്ക് ഏറ്റെടുത്തു എന്നാണ് പല ആരാധകരും വിശേഷിപ്പിച്ചത്. ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന രജനി ചിത്രമാണ് ജയിലർ. ഇതിൽ നിന്നുള്ള നിരവധി ദൃശ്യങ്ങളാണ് ടൈംസ് സ്‌ക്വയറിലെ ബിൽബോർഡിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഇതിന്റെ വീഡിയോയും സൺ പിക്‌ചേഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.
”സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ജ്വരം ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിനെ കീഴടക്കി. ആഗസ്റ്റ് 10ന് ജയിലർ തീയേറ്ററുകളിൽ റിലീസ് ചെയ്യും.’ എന്നായിരുന്നു ട്വീറ്റിന്റെ അടിക്കുറിപ്പ്. വീഡിയോ, ടൈംസ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ വലിയ ആവേശത്തിലാണ്. ഓഗസ്റ്റ് 10-ന് റിലീസ് പ്രഖ്യാപിച്ച ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് രജനി ആരാധകരും സിനിമ പ്രേമികളും.
നെൽസൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജയിലറിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടൻ മോഹൻലാലും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിന് പുറമേ ജാക്കി ഷെറോഫ്, തമന്ന ഭാട്ടിയ, വസന്ത് രവി, യോഗി ബാബു, രമ്യ കൃഷ്ണൻ, വിനായകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. കന്നഡ താരവും അന്തരിച്ച നടനുമായ രാജ്കുമാറിന്റെ മകൻ ശിവ രാജ്കുമാർ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയിലർ ഇന്റർനെറ്റിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് രജനികാന്ത് സിനിമയിൽ കൈകാര്യം ചെയ്യുന്നത്. നിരവധി ആക്ഷൻ സ്വീക്കൻസുകളുള്ള ചിത്രം ഇതിനോടകം വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്.
Superstar Rajinikanth’s #Jailer fever has taken over Times Square in New York City 😎🔥#JailerinTimesSquare@rajinikanth @Nelsondilpkumar @anirudhofficial @Mohanlal @NimmaShivanna @bindasbhidu @tamannaahspeaks @meramyakrishnan @suneeltollywood @iYogiBabu @iamvasanthravi… pic.twitter.com/c2QCxAaqfG
— Sun Pictures (@sunpictures) August 4, 2023















