തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി സിന്ധു അന്തരിച്ചു.അങ്ങാടി തെരുവ് എന്ന ചിത്രത്തിലൂടെ 2010 ലാണ് സിന്ധു അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ എന്നിവയാണ് സിന്ധുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. ബാലതാരമായിട്ടാണ് ഇവർ സിനിമയിൽ എത്തിയത്. അങ്ങാടി തെരുവിലെ അഞ്ജലിയായിരുന്നു സിന്ധുവിന്റെ പ്രേക്ഷക ശ്രദ്ധനേടിയ കഥാപാത്രം.
നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സിന്ധു അവതരിപ്പിച്ചു. 2020-ൽ അർബുദം പിടിപെടുന്നത്. രോഗം മൂർച്ഛിച്ചതോടെ സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ രോഗം ഭേദമാക്കാന്‍ സാധിച്ചിരുന്നില്ല.
Comments