ഹിജാബ് ധരിക്കാത്ത നടിക്ക് മാനസികരോഗത്തിന് ചികിത്സ; ഒപ്പം മോർച്ചറി വൃത്തിയാക്കുന്ന ജോലിയും; വിചിത്ര ശിക്ഷയുമായി ഇറാൻ ഭരണകൂടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് ധരിക്കാത്ത നടിക്ക് മാനസികരോഗത്തിന് ചികിത്സ; ഒപ്പം മോർച്ചറി വൃത്തിയാക്കുന്ന ജോലിയും; വിചിത്ര ശിക്ഷയുമായി ഇറാൻ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 01:02 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ മാനസീകാരോഗ്യ കേന്ദ്രങ്ങളിലയച്ച് ഇറാൻ ഭരണകൂടം. കൂടാതെ ശിരോവസ്ത്രം ധരിക്കാത്തവരെ കൊണ്ട് ആശുപത്രികൾ മാനസികരോഗങ്ങൾക്കുള്ള മരുന്ന് നിർബന്ധിച്ച് കഴിപ്പിക്കുന്നതായും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ കുറ്റക്കാരിയെന്ന് വിധിച്ച സ്ത്രീക്ക് മോർച്ചറിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യണമെന്ന വിചിത്ര ശിക്ഷകളും ഇറാൻ കോടതി വിധിക്കുന്നു.

ഇറാനിലെ നിയമസംവിധാനം ഇത്തരം ആവശ്യങ്ങൾക്കായി മാനസികരോഗ മരുന്ന് വിനിയോഗിക്കുകയാണെന്ന് അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിട്ടും ഹിജാബ് വിരുദ്ധ പോരാട്ടത്തെ അടിച്ചമർത്താൻ ഭരണകൂടത്തിന് കഴിയുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ അറിപത്തുയൊന്നുകാരിയായ ഇറാനിയൻ നടി അഫ്സനെ ബയേഗൻ ഹിജാബ് ധരിക്കാതെ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുകയും അതിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്ന് നടിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷയാണ് മതകാര്യ കോടതി വിധിച്ചത്. കൂടാതെ കുടുംബവിരുദ്ധ വ്യക്തിത്വ വൈകല്യ ചികിത്സയ്‌ക്കായി മാനസികാരോഗ്യ കേന്ദ്രത്തിൽ പറഞ്ഞയക്കുകും ചെയ്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ ആദ്യത്തെ സിനിമാ-ടെലിവിഷൻ താരങ്ങളിൽ ഒരാളായിരുന്നു ബയേഗൻ, രാജ്യന്തര തലത്തിൽ ബഹുമാനിക്കപ്പെടുന്ന സ്ത്രീയാണ്. ഹിജാബിന് പകരം തൊപ്പി ധരിച്ച ഇറാനിയൻ നടി അസദേ സമദിക്ക് ‘സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം’ ഉണ്ടെന്ന് ഇറാനിയൻ ജഡ്ജിമാർ കണ്ടെത്തിയിരുന്നു.

2022-ൽ ശരിയത്ത് നിയമപ്രകാരം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത 22 കാരി കൊല്ലപ്പെട്ടിരുന്നു. മഹ്‌സ അമിനിയെന്ന പെൺകുട്ടിയുടെ മരണശേഷം ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. അത് ഇസ്ലാമിനും ഭരണകൂടത്തിനും എതിരായ പ്രക്ഷോഭമായാണ് ഇത് കണക്കാക്കുന്നത്.
പൊതു സ്ഥലങ്ങളിൽ ക്യാമറകൾ അടക്കം സ്ഥാപിച്ച് ഹിജാബ് സ്ത്രീകളിൽ അടിച്ചേൽക്കുകയാണ് ഇപ്പോഴും ഇറാൻ ഭരണകൂടം.

Tags: IRANactressHijabmental hospital
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies