വാരാണാസി : കാശി ജ്ഞാൻവാപി സമുച്ചയത്തിലെ താഴികക്കുടത്തിന് സമീപം തൊപ്പി വച്ച യുവാവ് കയറുന്ന ചിത്രങ്ങൾ പുറത്ത് . കോടതി നിർദേശപ്രകാരം കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ എ എസ് ഐ സംഘം സർവ്വേ നടത്തുകയാണ് . അതിനിടെയാണ് താഴികക്കുടത്തിന് സമീപത്തേയ്‌ക്ക് കയറാൻ യുവാവ് ശ്രമിച്ചിരിക്കുന്നത് .
എ എസ് ഐ സംഘം നിലവിൽ താഴികക്കുടങ്ങളിൽ യന്ത്രങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തുകയാണ് . അതിനിടെയാണ് ഗോവണി ഉപയോഗിച്ച് യുവാവ് മുകളിലേയ്‌ക്ക് കയറാൻ ശ്രമിച്ച വീഡിയോ പുറത്തു വന്നത് . സ്ഥലത്തുണ്ടായിരുന്ന ചില മാദ്ധ്യമങ്ങളാണ് യുവാവ് കയറുന്ന ദൃശ്യങ്ങൾ പകർത്തിയത് . ഇതുമായി ബന്ധപ്പെട്ട് ഡിജിപി വാരാണാസി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം തെളിവുകൾ നശിപ്പിക്കാനാണ് യുവാവ് കയറിയതെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
Comments