ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ മുൻ കോൺഗ്രസ് സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഘർഷങ്ങളുടെ യഥാർത്ഥ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങളുടെ പ്രധാന കാരണം കോൺഗ്രസ് സ്വീകരിച്ച് അപക്വവും തെറ്റുമായ നയങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് സ്വീകരിച്ച രാജ്യവിരുദ്ധ നയങ്ങളുടെ ഭാഗമായാണ് വടക്കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷങ്ങൾ ഉണ്ടായത്. സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ടും മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത സ്ഥിതിയിലേക്ക് എത്തിച്ചതിൽ അവർക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ മുൻ കോൺഗ്രസ് സർക്കാരുകൾ സ്വീകരിച്ച നിലപാടുകളാണ് ഇന്ന് പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ഇത്തരം വർഗ്ഗീയ സംഘർഷങ്ങളെ അഭിസംബോധന ചെയ്യാൻ കോൺഗ്രസ് വിമുഖത കാണിച്ചിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ കൃത്യമായി പരിഹരിക്കാൻ മുൻ കോൺഗ്രസ് സർക്കാരുകൾ ശ്രമിച്ചിട്ടില്ലെന്ന വാദത്തെ സ്പഷ്ടമായി പറഞ്ഞുവെക്കുകയാണ് അദ്ദേഹം.
Comments