തിരുവനന്തപുരം: ഓണം പ്രമാണിച്ച് പ്രത്യേക ഓഫറുകളുമായി ബിഎസ്എൻഎൽ. ഫൈബർ ഇന്റർനെറ്റ് കണക്ഷനുമായി ബന്ധപ്പെട്ടാണ് ബിഎസ്എൻഎൽ പ്രത്യേക ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾക്ക് വേണ്ടി ഭാരത് ഉദ്യമി സ്‌കീമിലുള്ള സാങ്കേതിക സാദ്ധ്യതകൾക്ക് വിധേയമാകുകയാണ് ലക്ഷ്യം. ഇതിലൂടെ സൗജന്യ വൈഫൈ മോഡവും ഇൻസ്റ്റാലേഷനും ലഭ്യമാകും.
മറ്റ് പ്രദേശങ്ങളിൽ ഒഎൻടി ഇൻസെന്റീവ് സ്‌കീമിലൂടെ 499-ന് മുകളിലുള്ള പ്ലാനുകൾക്ക് സൗജന്യ വൈഫൈ മോഡവും ലഭ്യമാകും. 30 എംബിപിഎസ് മുതൽ 300 എംബിപിഎസ് വരെ ആകർഷകമായ മറ്റ് പ്ലാനുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലാൻഡ് ലൈൻ ഉപഭോക്താക്കൾ ഫൈബർ കണക്ഷനിലേക്ക് മാറുകയാണെങ്കിൽ 1,200 രൂപ ബില്ലിൽ ഡിസ്‌കൗണ്ടും ലഭ്യമാകും.
Comments