ചെന്നെെ: ഇന്ത്യയൊട്ടാകെ ആരാധക വൃന്ദമുളള നായകനാണ് സ്റ്റൈൽ മന്നൻ രജനീകാന്ത്. സിനിമാപ്രേമികളെല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമാണ് ജയിലർ. റിലീസിനോട് അനുബന്ധിച്ച് ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിലെ കോളേജുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും അവധി നൽകിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷോകൾ കഴിഞ്ഞതിന് പിന്നാലെ വൻ പ്രതികരണമാണ് എത്തുന്നത്. സിനിമാപ്രേമികൾ ഒന്നടങ്കം ജയിലറെ ഏറ്റെടുത്തുവെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
VIDEO | A Japanese couple has travelled from Osaka to Chennai, Tamil Nadu to watch Rajinikanth’s new film ‘Jailer’.
“To see the Jailer movie, we have come from Japan to Chennai,” says Yasuda Hidetoshi, Rajinikanth fan club leader, Japan. pic.twitter.com/04ACrc4Q5c
— Press Trust of India (@PTI_News) August 10, 2023
ഇപ്പോഴിതാ രജനിയുടെ ജയിലർ കാണാനായി ജപ്പാനിൽ നിന്നുളള ആരാധകർ വരെ ചെന്നൈയിൽ എത്തിയിരിക്കുകയാണ്. യസുദ ഹിഡിറ്റോഷി എന്ന ജപ്പാൻ ആരാധകനും അദ്ദേഹത്തിന്റെ ഭാര്യയുമാണ് ജയിലർ കാണാനായി ചെന്നൈയിൽ എത്തിയിരിക്കുന്നത്. താൻ ജപ്പാനിലെ രജനീകാന്ത് ഫാൻസ് അസോസിയേഷന്റെ നേതാവാണെന്നാണ് അദ്ദേഹം പറയുന്നത്. ഏകദേശം 20 വർഷത്തോളമായി രജനിയുടെ ആരാധകനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
1995ൽ പുറത്തിറങ്ങിയ മുത്തു,ഭാഷാ എന്നീ ചിത്രങ്ങളിൽ രജനിയുടെ ഗംഭീര അഭിനയത്തെക്കുറിച്ചും ഹിഡിറ്റോഷി വാചാലനായി. ജയിലർ കാണുക എന്ന ഒറ്റ ഉദ്ദേശ്യത്തോടുകൂടിയാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്. മാത്രമല്ല കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ ദർബാർ, കബാലി തുടങ്ങിയവ കാണാനും ഹിഡിറ്റോഷി എത്തിയിരുന്നു എന്നാതാണ് കൗതുകം.
Comments