ബാംഗ്ലൂർ ഡേയ്സിന്റെ ബോളിവുഡ് റീമേക്കായ ‘യാരിയാന്‍ 2’വിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മലയാളത്തിലെ യുവ നടിമാരായ അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. മീസാന്‍ ജാഫ്രി, പേള്‍ വി. പുരി, യാഷ് ദാസ് ഗുപ്ത, വാരിന ഹുസൈന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ബോളിവുഡിലെ ഹിറ്റ് ചിത്രമായ ‘യാരിയാന്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമായാണ് ബാംഗ്ലൂര്‍ ഡേയ്സിന്റെ ഹിന്ദി പതിപ്പ് എത്തുന്നത്. യാരിയാന്‍ ആദ്യഭാഗം സംവിധാനം ചെയ്ത ദിവ്യ കുമാര്‍ ഖോസ്ല തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ടി സീരീസ് നിര്‍മ്മിക്കുന്ന ചിത്രം 2024 മെയ് 12നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ, നിത്യ മേനോന്, പാര്‍വതി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തിയ ബാംഗ്ലൂര്‍ ഡേയ്സ് 2014 ലാണ് പുറത്തിറങ്ങിയത്.















