ജയിലർ തരംഗത്തിനിടയിൽ പുത്തൻ അപ്ഡേഷനുമായി മോഹൻലാൽ. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ പേര് ഓഗസ്റ്റ് 12 വൈകുന്നേരം 5.00 മണിക്ക് പ്രഖ്യാപിക്കും. സമൂഹമാദ്ധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് നിർമാണം. ആശീർവാസ് സിനിമാസിന്റെ 33ാം ചിത്രമാണിത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും ശനിയാഴ്ച വെളിപ്പെടുത്തും.
ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ റാം സിനിമയുടെ ചിത്രീകരണം കഴിഞ്ഞിരുന്നു.
Comments