‘കാക്കയ്‌ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് ‘ എന്ന പഴഞ്ചൊല്ല് നമ്മൾ മറന്നിട്ടുണ്ടാവില്ല. മനുഷ്യനെ പോലെ തന്നെ മൃഗങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾ വലുത് തന്നെയാണ്. അമ്മമാർ ചിലപ്പോൾ സ്വന്തം ജീവൻ കൂടി മറന്നിട്ടാവും കുഞ്ഞുങ്ങൾക്ക് വേണ്ടി പോരാടുക. എന്നാൽ വികൃതിക്കുട്ടന്മാരാണ് മക്കൾ എങ്കിൽ അമ്മമാരുടെ കാര്യം കഷ്ടത്തിൽ തന്നെയാവും. അത്തരത്തിൽ ഒരു വികൃതിക്കുട്ടന്റെ പോരാട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ആനയെ തുരത്താൻ ശ്രമിക്കുന്ന ഒരു കുഞ്ഞൻ എരുമ കുട്ടിയാണ് ദ്യശ്യത്തിലെ താരം. അമ്മ എരുമ പേടിച്ച് കുഞ്ഞിന്റെ അടുത്ത് തന്നെ നിൽക്കുന്നതും ദൃശ്യത്തിൽ കാണാൻ സാധിക്കും. അമ്മ എരുമയും കുഞ്ഞും മേഞ്ഞ് നടക്കുന്നതിനിടെയാണ് ഒരു ആന ചീറി പാഞ്ഞ് അടുക്കുന്നത്. അമ്മ എരുമ ഒന്ന് പേടിച്ചെങ്കിലും നമ്മുടെ കുഞ്ഞൻ ഒട്ടും പേടിച്ചില്ലെന്നു മാത്രമല്ല അവൻ ആനയെ തുരത്താനും ശ്രമിക്കുന്നു. ഒട്ടും പേടിയില്ലാതെ ഒരു ധീര യോദ്ധാവിനെ പോലെ അവൻ നടന്നു വരുന്നത് കണ്ടപ്പോൾ പേടിപ്പിക്കാൻ നോക്കിയ ആനപ്പോലും അവന്റെ കാലടികൾക്ക് മുന്നിൽ ഭയന്നു പോയി എന്നതാണ് സത്യം. ഒടുവിൽ കരി വീരന് കുഞ്ഞൻ എരുമ കുട്ടിയോട് തോൽവി സമ്മതിക്കേണ്ടതായും വരുന്നു.
baby water buffalo charges an elephant pic.twitter.com/O1QYCmbFi6
— Share Bear (@JarrodJohn3) August 4, 2023
“>
കുഞ്ഞൻ എരുമ കുട്ടിയുടെ സാഹസിക പ്രകടനം കണ്ട അമ്മ എരുമ പേടിക്കുകയും കുഞ്ഞിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 2020-ൽ പുറത്തിറങ്ങിയ ഈ ദ്യശ്യങ്ങൾ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കുഞ്ഞൻ എരുമ വീണ്ടും ഹീറോ ആയിരിക്കുകയാണ്. നിമിഷ നേരങ്ങൾ കൊണ്ട് നിരവധി ആളുകളാണ് വീഡിയോ കണ്ടത















