നാലാം നമ്പർ ഇന്ത്യക്ക് വളരെക്കാലമായി തീരാതലവേദനയാണെന്നും യുവരാജ് സിംഗിന് ശേഷം മറ്റൊരു ബാറ്ററെ ആ സ്ഥാനത്തേക്ക് സ്ഥിരമായി നിയോഗിക്കാൻ ടീമിന് സാധിച്ചിട്ടില്ലെന്നും ഇന്ത്യൻ ക്യപ്റ്റൻ രോഹിത് ശർമ്മ. സുപ്രധാനമായ സ്ഥാനങ്ങളിൽ കളിക്കുന്നവർക്ക് പരിക്കേൽക്കുന്നതിനെ തുടർന്ന് ഇന്ത്യ നേരിടുന്നത് വൻ പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവരാജ് സിംഗ് വിരമിച്ചതിന് ശേഷം ഇന്ത്യൻ ഏകദിന ടീമിലെ സുപ്രധാന നാലാം നമ്പറിൽ സ്ഥിരമായി ഒരു ബാറ്ററും കളിക്കുന്നില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ലോകകപ്പിന് മുമ്പുള്ള രോഹിത്തിന്റെ വാക്കുകൾ ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്. 2019-ലെ ഇംഗ്ലണ്ട് പര്യടനത്തിലും ഇത് പ്രശ്നമുണ്ടാക്കി.
നീണ്ട പരിക്കിനെ തുടർന്ന് പുറത്തായ ശ്രേയസ് അയ്യർ തന്റെ 20 മത്സരങ്ങളിൽ 47.35 ശരാശരിയിൽ രണ്ട് സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും സഹിതം 805 റൺസ് നേടി നാലാം നമ്പറിൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ പരിക്കുകൾ ശ്രേയസിന് ബുദ്ധിമുട്ടുണ്ടാക്കി. കഴിഞ്ഞ 4-5 വർഷമായി അതാണ് സംഭവിക്കുന്നത്. പലർക്കും പരിക്കേൽകയും പുതിയ ആൾ വന്ന് നാലാം നമ്പറിൽ കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments