“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 03:10 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ കടുത്ത ചർച്ചയാകുന്നതിനിടെ ആദ്യ പ്രതികരണവുമായി മമ്മൂട്ടി. സംഘടനയ്‌ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

‘അമ്മ’യിലെ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളും ഭരണസമിതിയുടെ രാജിയും സിനിമാലോകത്ത് വലിയ ചർച്ചയ്‌ക്ക് വഴിവച്ച സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, “എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനോ വിവാദങ്ങൾ രൂക്ഷമാക്കാനോ അദ്ദേഹം തയ്യാറായില്ല. എന്നാൽ ചർച്ചകളിലൂടെയും ഒത്തുതീർപ്പിലൂടെയും പ്രതിസന്ധി മറികടക്കാനാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനയിലെ മുതിർന്ന അംഗം എന്ന നിലയിൽ മമ്മൂട്ടിയുടെ പ്രതികരണത്തിന് സിനിമാ ലോകം വലിയ പ്രാധാന്യമാണ് നൽകുന്നത്.

അതേസമയം, പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങാനായി മമ്മൂട്ടി ഡൽഹിയിലെത്തിയിരുന്നു. ചടങ്ങിനോടനുബന്ധിച്ച് നരേന്ദ്ര മോദി യുമായി കുടുംബസമേതം അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭാര്യ സുൽഫത്ത്, മകൾ സുറുമി, മകൻ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവർ കൂടെയുണ്ടായിരുന്നു.

മലയാള സിനിമയ്‌ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിയെ പദ്മഭൂഷൺ നൽകി ആദരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിലെ മറ്റൊരു സുപ്രധാന നേട്ടമായാണ് ഈ ബഹുമതി വിലയിരുത്തപ്പെടുന്നത്. 1998-ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘അമ്മ’ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംഘടനയിലെ പ്രമുഖ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതയും നേതൃത്വത്തിനെതിരായ വിമർശനങ്ങളും പ്രതിസന്ധി രൂക്ഷമാക്കി.

ഭരണസമിതി രാജിവെച്ചതോടെ സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ രമേഷ് പിഷാരടി കൺവീനറായി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണപ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ.

സംഘടനയുടെ ഭാവിനേതൃത്വം സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Tags: ammaActor Mammootty
ShareTweetSendShare

More News from this section

വാഹന മോഡിഫിക്കേഷൻ നിയന്ത്രണം; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

Latest News

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies