സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ സൂര്യനുദിക്കുന്ന കാലം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ സൂര്യനുദിക്കുന്ന കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 06:07 pm IST
Facebook
Twitter
WhatsAppTelegram

ഓഗസ്റ്റ് മാസമായി കഴിഞ്ഞാൽ പിന്നെ സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തികാലം ആരംഭിക്കും. തെക്കൻ കേരളത്തിൽ നിന്ന് വളരെ പെട്ടെന്ന് പോയി വരാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. തെന്മല ആര്യങ്കാവ് വഴി തമിഴ്നാട് എത്തിയാൽ പിന്നെ സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ദൂരം കുറഞ്ഞു തുടങ്ങും. ആദ്യമായി പോകുന്ന ഏതൊരാൾക്കും അത്രയേറെ അത്ഭുതം തോന്നുന്ന ഒരു യാത്രയായിരിക്കും സുന്ദരപാണ്ഡ്യപുരത്തേക്കുള്ളത്.

പാടങ്ങളിലെ കൃഷികഴിഞ്ഞ് അടുത്ത കൃഷി ആരംഭിക്കും മുൻപ് ഇടവിളയായാണ് കർഷകർ സൂര്യകാന്തി കൃഷി ചെയ്യുന്നത്. ഓഗസ്റ്റ് മുതൽ പിന്നീട് മൂന്ന് മാസക്കാലം സുന്ദരപാണ്ഡ്യപുരം സൂര്യകാന്തിപ്പൂക്കൾ കൊണ്ടു നിറയും. മനോഹരമായ കാഴ്ചകാണാൻ കേരളത്തിൽ നിന്ന് നിരവധിപേരാണ് എത്താറുള്ളത്. സോഷ്യൽ മീഡിയയ്‌ക്കും സുന്ദരപാണ്ഡ്യപുരം സുപരിചിതമായതുകൊണ്ടുതന്നെ മനോഹരകാഴ്ച കാണാൻ കേരളത്തിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കാണ്.  

പൂക്കാലം ആരംഭിച്ചാൽ പിന്നെ മൂന്ന് മാസക്കാലം പാടം കാണാനാകാത്തത്രയും പൂക്കൾകൊണ്ട് സുന്ദരപാണ്ഡ്യപുരം നിറയും. പിന്നീട് ഇതളുകൾ കൊഴിഞ്ഞു തുടങ്ങി വിത്തുകളുടെ വിളവെടുപ്പ് തുടങ്ങും. മലയാളികൾക്ക് ഒരു പക്ഷേ സൂര്യകാന്തി കൃഷി തന്നെ ഒരു അത്ഭുതകാഴ്ച തന്നെയാണ്. കേരളത്തിലും ഇപ്പോൾ സൂര്യകാന്തി കൃഷി ഒരു പരീക്ഷണാർത്ഥം ആരംഭിച്ചിട്ടുണ്ടെങ്കിലും അതിനൊരു പരിധിയുണ്ട്. എന്നാൽ മലയാളികൾക്ക് സുന്ദരപാണ്ഡ്യപുരം സവിശേഷമാക്കുന്നത് കൃഷിഭൂമിയിൽ കടലുപോലെ ചെയ്യുന്ന സൂര്യകാന്തി കൃഷി തന്നെയാണ്.

നോക്കെത്താ ദൂരത്തോളമാണ് സൂര്യകാന്തികൾ വിടർന്നു നിൽക്കുന്നത്. അഗ്രഹാരങ്ങളിലൂടെയുള്ള യാത്രയും ഗ്രാമങ്ങളുടെ ഭംഗി തെല്ലും ചോർന്ന് പോകാത്ത റോഡുകളും ആദ്യമായി പോകുന്നവർക്ക് ഒരു അതിശയം തന്നെയാണ്. സെന്തമിഴ് പേസുന്ന വഴികളിലെ പൊള്ളുന്ന ചൂടും ഇടക്കിടെ ഓടി എത്തുന്ന മഴക്കാറും സുന്ദരപാണ്ഡ്യപുരത്തിന് സൗന്ദര്യം ഒന്നു കൂടി കൂട്ടും. മനോഹരമായ കാൻവാസിൽ പ്രകൃതി മനുഷ്യനുവേണ്ടി വരക്കുന്ന ചിത്രം പോലെയാണ് ഈ കാഴ്ചകളെല്ലാം.

സൂര്യകാന്തിപാടങ്ങൾക്ക് മാത്രം പേര് കേട്ട സ്ഥലമല്ല സുന്ദരപാണ്ഡ്യപുരം നിറയെ നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുള്ള ഗ്രാമങ്ങൾ മലയാളികൾക്ക് മാത്രമല്ല പലർക്കും ഒരു കൗതുക കാഴ്ച തന്നെയാണ്. വലിയ കാറ്റാടികള്‍, വാളേന്തിയ വീരന്‍ കാവല്‍ കൊള്ളുന്ന ക്ഷേത്രങ്ങള്‍, നിരനിരയായി നില്‍ക്കുന്ന കൂറ്റന്‍ കരിമ്പനകള്‍, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകള്‍, കുറ്റിച്ചെടികള്‍ക്കിടയിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിന്‍ കൂട്ടവും കാലിക്കൂട്ടവും, കാളവണ്ടികള്‍, പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും നിറഞ്ഞു നിൽക്കുന്ന കനകാമ്പരവും ജമന്തിയും മറ്റു പൂക്കളും എല്ലാം ആദ്യമായി എത്തുന്നവർക്ക് ഒരു മനോഹരകാഴ്ചയാണ്. ഒരുപക്ഷേ ഈ കാഴ്ചകൾ തന്നെയാണ് സഞ്ചാരികളെ വീണ്ടും ഇവിടേയ്‌ക്ക് എത്തിക്കുന്നത്.

അന്യൻ പാറയും സുന്ദരപാണ്ഡ്യ പുരത്തെ സിനിമകളും

സുന്ദരപാണ്ഡ്യപുരത്തെത്തിയാൽ മാറ്റി നിർത്താനാകാത്ത ഒരു കാഴ്ചയാണ് അന്യൻപാറ. തെങ്കാശിയിൽ നിന്ന് സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയിൽ നാല് കിലോമീറ്റർ മാറിയാണ് അന്യൻപാറ. റോഡരികിൽ തന്നെ വലതു വശത്തായി ഒരു പാറക്കൂട്ടം കാണാം. പണ്ട് പുലിയൂർ പാറ എന്ന് അറിയപ്പെടുന്ന സ്ഥലം പിൽക്കാലത്താണ് അന്യൻ പാറ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. അന്യൻ സിനിമയിലെ ഗാനചിത്രീകരം നടന്നത് ഇവിടെ വെച്ചാണ്. പിന്നീട് സിനിമയും ഗാനവും ഹിറ്റായതോടെ അന്യൻ പാറകാണാനും നിരവധിപ്പേർ എത്തി തുടങ്ങി. അതിന് ശേഷം പ്രശസ്തമായ പുലിയൂർപാറ പിന്നീട് അന്യൻ പാറയായി മാറുകയായിരുന്നു. സുന്ദരപാണ്ഡ്യപുരം കേരളത്തിന് സുപരിചിതമാക്കിയ നിരവധി തമിഴ് സിനിമകളുണ്ട്.

സുന്ദരപാണ്ഡ്യപുരത്തേയ്‌ക്ക് എങ്ങനെ എത്താം

തിരുവനന്തപുരത്ത് നിന്ന് സുന്ദരപാണ്ഡ്യപുരത്തേയ്‌ക്ക് യാത്ര ചെയ്യുന്നവർക്ക് തമ്പാനൂർ സ്റ്റാന്റിൽ നിന്നും നേരിട്ട് തെങ്കാശി ബസ് കിട്ടും. ബസിൽ തെങ്കാശി ടൗണിൽ എത്താൻ കഴിയും. അവിട നിന്നും ഏകദേശം 9 കിലോമീറ്റർ കൂടിയുണ്ട് സുന്ദരപാണ്ഡ്യപുരത്തേക്ക്. സീസൺ സമയത്തും അല്ലാത്തപ്പോഴും തെങ്കാശി സ്റ്റാന്റിൽ നിന്ന് സുന്ദരപാണ്ഡ്യപുരത്തേയ്‌ക്ക് സുലഭമായി ബസ് കിട്ടും. ഇനി മറ്റു ജില്ലകളിൽ നിന്നും എത്തുന്നവർക്കും ബസ് മാർഗ്ഗം തെങ്കാശിയിൽ എത്താവുന്നതാണ്.

ട്രെയിൻ മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കൊല്ലം സ്റ്റേഷനിൽ നിന്നും തെങ്കാശി ട്രെയിൻ മാർഗ്ഗം തിരഞ്ഞെടുക്കാവുന്നതാണ്. ചെങ്കോട്ടയും ആര്യാങ്കാവും വഴിയുള്ള യാത്ര വളരെ മനോഹരമാണ്.

Tags: SUBThenkasi
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies