വ്യവസായ പ്രമുഖന്‍ നവാസ് മീരാന്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റാകും
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വ്യവസായ പ്രമുഖന്‍ നവാസ് മീരാന്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 12:03 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും വ്യവസായപ്രമുഖനുമായ നവാസ് മീരാന്‍ കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റാവും. ആഗസ്റ്റ് 20ന് നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നവാസൊഴികെ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. എല്ലാ പോസ്റ്റിലേക്കും കൃത്യം എണ്ണത്തിലുള്ള പത്രികകളാണ് ലഭിച്ചതെന്നാണ് സൂചന. ജില്ല അസോസിയേഷനുകളില്‍നിന്നുള്ള 42 പേര്‍ക്കാണ് വോട്ടവകാശം.

പത്തനംതിട്ടയില്‍നിന്നുള്ള ഡോ. റെജിനോള്‍ഡ് വര്‍ഗീസായിരിക്കും ട്രഷറര്‍. എം. മുഹമ്മദ് സലീം (മലപ്പുറം), വി.പി. പവിത്രന്‍, പൗലോസ് പി (എറണാകുളം), ഡേവിസ് മൂക്കന്‍ (തൃശൂര്‍), ശിവകുമാര്‍ (പാലക്കാട്), ഹരിദാസ് (കോഴിക്കോട്) എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ആറ് വൈസ് പ്രസിഡന്റുമാര്‍ അനുവദനീയമായതിനാല്‍ ഇവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

രണ്ട് ജോയന്റ് സെക്രട്ടറിമാരുടെ പോസ്റ്റിലേക്ക് ഷാജി (വയനാട്), വിജയകുമാര്‍ (ആലപ്പുഴ) എന്നിവര്‍ പത്രിക നല്‍കി. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി അച്ചു കോട്ടയവും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പി. അനില്‍കുമാറാണ് നിലവില്‍ ജനറല്‍ സെക്രട്ടറി. ഇതിലേക്ക് തിരഞ്ഞെടുപ്പില്ല. പുതിയ ഭാരവാഹികളുടെ ആദ്യ യോഗമായിരിക്കും അനില്‍കുമാര്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക.

 

Tags: footballPresident
ShareTweetSendShare

More News from this section

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

വാഹന മോഡിഫിക്കേഷൻ നിയന്ത്രണം; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

Latest News

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies