അച്ഛൻ അഴിമതി നടത്തി ഹെലികോപ്റ്റർ വാങ്ങി തരുന്ന ആളാണെങ്കിൽ പരിഹാസങ്ങളെ ഞാൻ കണ്ടില്ലെന്ന് നടിച്ചേനെ; എന്നാൽ, വീട്ടിലുള്ളത് കൂടി വെളിയിലേയ്ക്ക് കൊടുക്കുന്ന ആളാണ് എന്റെ അച്ഛൻ; അങ്ങനെയുള്ള ഒരു മനുഷ്യനെ കുറ്റം പറയുന്നത് എനിക്ക് സഹിക്കില്ല: ​ഗോകുൽ സുരേഷ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ഛൻ അഴിമതി നടത്തി ഹെലികോപ്റ്റർ വാങ്ങി തരുന്ന ആളാണെങ്കിൽ പരിഹാസങ്ങളെ ഞാൻ കണ്ടില്ലെന്ന് നടിച്ചേനെ; എന്നാൽ, വീട്ടിലുള്ളത് കൂടി വെളിയിലേയ്‌ക്ക് കൊടുക്കുന്ന ആളാണ് എന്റെ അച്ഛൻ; അങ്ങനെയുള്ള ഒരു മനുഷ്യനെ കുറ്റം പറയുന്നത് എനിക്ക് സഹിക്കില്ല: ​ഗോകുൽ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 04:49 pm IST
Facebook
Twitter
WhatsAppTelegram

താരപുത്രന്മാരിൽ വളരെ സെലക്ടീവായി മാത്രം സിനിമ ചെയ്യുന്ന നടനാണ് ​ഗോകുൽ സുരേഷ്. തന്റെ അച്ഛന്റെ താരപരിവേഷം ഉപയോ​ഗിച്ച് സിനിമയിൽ വന്ന ഒരാൾ ആയിരുന്നില്ല ​ഗോകുൽ. അച്ഛൻ എന്നതിനപ്പുറം സുരേഷ് ​ഗോപി എന്ന സ്റ്റാറിനെ നോക്കി നിന്നു കാണുകയും ആരാധിക്കുകയും ചെയ്യുന്ന ​ഗോകുൽ പല കാര്യങ്ങളിലും ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തി കൂടിയാണ്. രാഷ്‌ട്രീയത്തിന്റെ പേരിൽ തന്റെ അച്ഛനെ പരിഹസിക്കുന്നവരെ ചോദ്യം ചെയ്യുകയും സുരേഷ് ​ഗോപി എന്ന ജനനേതാവിന്റെയും താരത്തിന്റെ പ്രസക്തി വ്യക്തമായി മനസ്സിലാക്കി പ്രതികരണം നടത്തുകയും ചെയ്യുന്ന ആളാണ് ​ഗോകുൽ സുരേഷ്. ഇപ്പോഴിതാ, ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകി അഭിമുഖത്തിൽ സുരേഷ് ​ഗോപിയെപ്പറ്റി ​​ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരുപാട് കാര്യങ്ങൾ അച്ഛനിൽ നിന്നും പഠിച്ചിട്ടുണ്ട്. ചില കാര്യങ്ങളെ ഒരുപാട് ഉള്ളിലേയ്‌ക്ക് എടുത്തു വെയ്‌ക്കാതിരിക്കുക. ചിലതൊക്കെ അങ്ങനെയാണ് എന്ന് വിചാരിക്കുക. അതിനൊത്ത് നമ്മൾ അഡ്ജസ്റ്റ് ചെയ്ത് നിൽക്കണം. ചില കാര്യങ്ങൾ ഒരുപാട് ഉള്ളിലേയ്‌ക്ക് എടുത്താൽ നമുക്ക് ഉള്ള സമാധാനം കൂടി പോകും. അച്ഛനിൽ നിന്ന് പഠിച്ചത് ഇതാണ്. അച്ഛൻ എങ്ങനെ ഇവിടെ വരെ എത്തി എന്നതിനെപ്പറ്റി എനിക്ക് നല്ല ധാരണയുണ്ട്. അതിനാൽ അച്ഛന്റെ അടുത്ത് ഞാൻ എപ്പോഴും ഗ്യാപ് ഇട്ട് ബഹുമാനത്തോടെയെ നിൽക്കാറുള്ളൂ. വിമർശനങ്ങൾ എപ്പോഴും കേൾക്കാറുണ്ട്. ജനസംഖ്യ നിയന്ത്രണത്തെപ്പറ്റി സംസാരിക്കുമ്പോൾ എന്റെ അമ്മയുടെയുടെ അടക്കമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അതൊന്നും വിമർശനമല്ല, വൃത്തികേടാണ്. എന്റെ അച്ഛൻ ബിജെപിയിൽ ചേർന്നതോടെ വേറേ ഏതോ ആളായി മാറി എന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. എന്റെ അച്ഛൻ ഇപ്പോഴത്തെ ആൾക്കാരെ പോലെ അഴിമതിയൊക്കെ കാണിച്ച് എനിക്ക് ഹെലികോപ്റ്റർ ഒക്കെ മേടിച്ച് തരുന്ന ആളാണെങ്കിൽ ഇത്തരം വിമർശനങ്ങളൊക്കെ ഞാൻ പോ പുല്ല് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞേനെ. എന്നാൽ എന്റെ അച്ഛൻ അങ്ങനെയൊന്നും ചെയ്യുന്നില്ല.

വീട്ടിലുള്ളത് കൂടി വെളിയിലേയ്‌ക്ക് കൊടുക്കുന്ന ആളാണ് അച്ഛൻ. അങ്ങനത്തെ ഒരാളെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല. ഒരുപാട് പ്ലസ് ഉള്ളത് കാണാതെ മൈനസ് എവിടുന്നൊക്കയോ ചികഞ്ഞ് എടുത്ത് പറയുന്നത് അജൻഡയുടെ ഭാഗമാണ്. നേരിട്ട് കുറ്റം പറഞ്ഞാൽ അവന്റെ വിധി ആയിരിക്കും. അങ്ങനെ ആരും പറയില്ല. ജനങ്ങൾ എല്ലാവരും സോഷ്യൽ മീഡ‍ിയയിൽ ജീവിക്കുന്നവരല്ല. ഒറ്റയ്‌ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ കുറവാണ്. സോഷ്യൽ മീഡിയയിൽ കുരയ്‌ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്‌ക്കൂ. ഒറ്റയ്‌ക്ക് നിന്ന് കുരയ്‌ക്കുന്നവർക്ക് പണി കിട്ടും. അങ്ങനെയുള്ള ഒരാൾക്ക് ഞാൻ മറുപടിയും കൊടുത്തിട്ടുണ്ട്. അച്ഛനെപ്പറ്റി പറയുന്നത് എനിക്ക് വല്ലാതെ വേദനിക്കും. തൃശൂർ ഞാൻ ഇങ്ങെടുക്കുവാ എന്ന ഡയലോ​ഗിനെയെല്ലാം പരിഹസിക്കുന്നത് എനിക്ക് ഇഷ്ടപ്പെടാറില്ല. അദ്ദേഹം എന്താണെന്ന് എനിക്ക് അറിയാം അദ്ദേഹത്തിന്റെ കപ്പാസിറ്റി എന്താണെന്ന് എനിക്ക് അറിയാം. എന്തൊക്കെ ചെയ്യുമെന്നും ചെയ്യില്ല എന്നും എനിക്ക് അറിയാം. അങ്ങനത്തെ ഒരാളെ ഈ ഡയലോഗ് വെച്ച് കളിയാക്കുന്നത് മകൻ എന്ന നിലയ്‌ക്ക് എനിക്ക് സുഖിച്ചിട്ടില്ല. അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല മറ്റുള്ളവർ അതിനെ എടുത്തതും പ്രചരിപ്പിച്ചതും- ​ഗോകുൽ പറഞ്ഞു.

Tags: Suresh Gopigokul suresh
Share
Tweet
SendShare

More News from this section

മാരാരിക്കുളത്തിന് സമീപം കർണാടക രജിസ്ട്രേഷനിലുള്ള ബസ് മറിഞ്ഞു, 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂർ വലപ്പാട്ട് ഭാര്യയെയും നാലരവയസ്സുകാരൻ മകനെയും കൊലപ്പെടുത്തി; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജർമനിയിൽ ഫ്ലാറ്റിന് തീപിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; അഞ്ചുപേർക്ക് പരുക്ക്, കെട്ടിടത്തിന് മനഃപൂർവം തീയിട്ടെന്ന് സംശയം, റൊമാനിയൻ പൗരൻ അറസ്റ്റിൽ

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies