ഇന്ത്യാ വിരുദ്ധ പ്രചാരണം; ന്യൂസ് ക്ലിക്കിനെ വിലക്കി 'X’; അക്കൗണ്ട് നീക്കം ചെയ്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ വിരുദ്ധ പ്രചാരണം; ന്യൂസ് ക്ലിക്കിനെ വിലക്കി ‘X’; അക്കൗണ്ട് നീക്കം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 08:35 pm IST
Facebook
Twitter
WhatsAppTelegram

‍ഡൽഹി: ചൈനയുടെ പണം വാങ്ങി ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സ്(മുമ്പ് ട്വിറ്റർ). എക്സ് നിയമങ്ങൾ ലംഘിച്ചതിലാണ് അക്കൗണ്ടുകൾ നീക്കം ചെയ്തത്. ഇന്ത്യയിൽ ചൈനീസ് പ്രചരണം നടത്താൻ ചൈനയുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്നും ന്യൂസ്ക്ലിക്കിന് പണം ലഭിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂസ് ക്ലിക്കിന് വിദേശ സ്രോതസ്സുകളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചുവെന്ന് ഇഡിയും കണ്ടെത്തിയിരുന്നു.

ഇ.ഡി നൽകിയ ഹർജിയിൽ ന്യൂസ് ക്ലിക്ക് പോർട്ടലിന് ഡൽഹി ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. ഇന്ത്യയിൽ വിഘടനവാദ പ്രവർത്തനത്തിന് ചൈന സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു വിദേശ മാദ്ധ്യമത്തിന്റെ കണ്ടെത്തൽ. ഇന്ത്യക്കെതിരായി നടന്ന ഗൂഢാലോചനയും ശത്രു രാജ്യങ്ങളുടെ ഏജന്റുമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 255 വിശിഷ്ട വ്യക്തികൾ ന്യൂസ് ക്ലിക്കിനെതിരെ രാഷ്‌ട്രപതിക്ക് നിവേദനവും നൽകിയിരുന്നു. സിപിഎം മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് ഉൾപ്പെടെയുളള ഇടത് നേതാക്കൾക്ക് ഇന്ത്യാ വിരുദ്ധ പ്രചരണത്തിനായി പണം ലഭിച്ചെന്ന റിപ്പോർട്ടുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ന്യൂസ് ക്ലിക്കിന് എക്സ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ചൈയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്നതിൽ സിപിഎം നേതാവ് പ്രകാശ് കാരാട്ടിന് പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും ബിജെപി എംപി നിഷികാന്ത് ദുബെയും തുറന്നടിച്ചിരുന്നു. അമേരിക്കൻ ടെക് മോഗൽ നെവിൽ റോയ് സിംഗവുമായി ഇമെയിൽ വഴി പ്രകാശ് കാരാട്ട് നിരവധി സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ചൈനാ വിരുദ്ധ വികാരങ്ങൾ, ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കുമുള്ള നിയന്ത്രണങ്ങൾ, കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ സിപിഎം വിജയം എന്നിങ്ങനെ ഇന്ത്യയിൽ നടക്കുന്നതെല്ലാം പ്രകാശ് കാരാട്ട് പങ്കുവെച്ചിരുന്നു.

ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഫ്ലാറ്റ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. 2021 സപ്തംബറിൽ നടത്തിയ റെയ്ഡിൽ ഇയാളുടെ വസതിയിൽ നിന്നും സുപ്രധാന രേഖകളാണ് ഇഡി കണ്ടെടുത്തത്. 2018–2021 വരെയുള്ള കാലയളവിൽ ജസ്റ്റിസ് ആൻഡ് എജ്യൂക്കേഷൻ ഫണ്ടിൽ നിന്ന് 76.84 കോടി രൂപയും ദി ട്രൈകോണ്ടിനെന്റൽ ലിമിറ്റഡിൽ നിന്ന് 1.61 കോടി രൂപയും ജിസ്പാൻ എൽഎൽസിയിൽ നിന്ന് 26.98 ലക്ഷം രൂപയും ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് സ്വീകരിച്ചതായി ചോദ്യം ചെയ്യലിൽ ഇഡിയോട് ഓഹരിയുടമയും സമ്മതിച്ചിരുന്നു.

Tags: Twitter accountSuspendedNewsClick
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies