കൊച്ചി: പച്ചക്കറി വാങ്ങാനെത്തിയ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. എറണാകുളം ജില്ലയിലെ കാലടിയിലാണ് സംഭവം. വെെകിട്ട് നാല് മണിയോടെ പച്ചക്കറി വാങ്ങാനെത്തിയ ഒമ്പത് വയസ്സുകാരനെയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോൻ എന്ന ലുജോ ആണ് പിടിയിലായത്.
അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് മാതാവ് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കാലടി പോലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി. ഇയാളെ പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments