തിരുവനന്തപുരം: നടി പാർവതി തിരുവോത്തിനെ സംസ്ഥാന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
തന്നെ സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡിക്ക് കത്ത് നൽകിയിരുന്നു. ഇത് പിന്നാലെയാണ് സ്ഥാനത്ത് നിന്നും ഒവിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ബോർഡ് അംഗങ്ങളായിരുന്ന നടി മാലാ പാർവതി, ശങ്കർ മോഹൻ എന്നിവരെ കഴിഞ്ഞ മാസം ബോർഡിൽ നിന്നും ഒഴിവാക്കിയിരുന്നു.
Comments