തെന്നിന്ത്യൻ യുവ നടൻ അശോക് സെല്‍വന്‍ വിവാഹിതനാകുന്നു. തമിഴ് മാദ്ധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്തുവിട്ടത്. നിർമ്മാതാവും മുൻകാല നടനുമായ അരുൺ പാണ്ഡ്യന്റെ മകളും നടിയുമായ കീർത്തി പാണ്ഡ്യനാണ് വധു. വിവാഹം സെപ്റ്റംബർ 13ന് നടക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നടി രമ്യ പാണ്ഡ്യന്‍റെ സഹോദരിയാണ് കീര്‍ത്തി.
അതേസമയം ഇരുവരും തിരുന്നൽവേലിയിൽ വെച്ചാകും വിവാഹിതരാകുക എന്നാണ് വിവരം. ഇക്കാര്യങ്ങളുടെ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ‘ബ്ലൂ സ്റ്റാര്‍’ എന്ന ചിത്രത്തില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.
മോഹൻലാൽ – പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്‍റെ സിംഹമായിരുന്നു അശോക് സെൽവൻ നായകനായ മലയാള ചിത്രം. ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷമായിരുന്നു നടൻ അഭിനയിച്ചത്.
അശോക് സെൽവൻ നായകനായി അവസാനം പുറത്ത് വന്ന ചിത്രമായിരുന്നു പോർ തൊഴിൽ. തിയറ്ററിൽ വൻ ഹിറ്റായ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
Comments