ഖുറാൻ പാരായണം ചെയ്യാത്തതിന്റെ പേരിൽ മദ്രസപുരോഹിതൻ ക്രൂരമായി മർദ്ദിച്ച കുട്ടിയുടെ കണ്ണിന് ഗുരുതര പരിക്ക് . 13 കാരന്റെ ഇടത് കണ്ണിന് ശസ്ത്രക്രിയ നടത്തി .
ഹോങ്കോങ്ങിലെ മദ്രസയിൽ വച്ചാണ് പാക് വിദ്യാർത്ഥിയെ പുരോഹിതൻ മർദിച്ചത് . ഖുറാൻ പാരായണം ചെയ്യാൻ സാധിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിയോട് പുരോഹിതന് ദേഷ്യമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പിന്നാലെ കുട്ടിയെ മർദ്ദിക്കുകയായിരുന്നു . വീട്ടിലെത്തിയ കുട്ടി അദ്ധ്യാപകൻ തല്ലിയ വിവരവും , കണ്ണിന് വേദനയുള്ള കാര്യവും വീട്ടുകാരെ അറിയിച്ചു . തുടർന്ന് കുട്ടിയെ ചായ് വാനിലെ പമേല യൂഡെ നെതർസോൾ ഈസ്റ്റേൺ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ കുട്ടിയുടെ ഇടത് കണ്ണിന്റെ റെറ്റിനയ്‌ക്ക് തകരാർ സംഭവിച്ചതായും അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
കണ്ണിനേറ്റ പരിക്ക് ഗുരുതരമാണെന്ന് വിശേഷിപ്പിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി. 6 മാസത്തിന് ശേഷം വീണ്ടും കണ്ണ് ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട് . പരിക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പ്രതിയായ മൗലവിക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഹോങ്കോങ്ങിലെ ഇസ്ലാമിക് കൗൺസിൽ സംഭവത്തെ അപലപിച്ചു. മദ്രസകളിൽ സിസിടിവി സ്ഥാപിക്കുമെന്നും ഇത്തരം കേസുകൾ തടയുമെന്നും കൗൺസിൽ പ്രസ്താവിച്ചു .
Comments