ഇക്കഴിഞ്ഞ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ടൂര്‍ണമെന്റിലെ താരമായത് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളാസ് പൂരന്‍ ആയിരുന്നു. താരത്തിന്റെ വിസ്‌ഫോടന ബാറ്റിംഗ് ആണ് ആതിഥേയര്‍ക്ക് കപ്പ് നേടിക്കൊടുത്തത്. ഇപ്പോള്‍ താരം പങ്കുവച്ച ഒരു ഫോട്ടായാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ലോര്‍ഡര്‍ഹില്ലിലെ മത്സര വിജയത്തിന് ശേഷം പൂരന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒരു ചിത്രം പുറത്തുവിട്ടത്. ഇതില്‍ എതിര്‍ ടീം താരാമായ പേസര്‍ അര്‍ഷദീപ് സിംഗിനും സ്വന്തം ടീമിലെ സഹ കളിക്കാരനായ ബ്രണ്ടന്‍ കിംഗിനും താരം നന്ദി അറിയിച്ചുകൊണ്ടാണ് പോസ്റ്റ്. ഇതിനോടൊപ്പം ചേര്‍ത്തിരുന്ന ചിത്രമാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്.
‘ദി ആഫ്റ്റര്‍ എഫ്ക്ട്, താങ്ക്യു ബ്രണ്ടണ്‍ കിംഗ് ആന്‍ഡ് അര്‍ഷദീപ്’ എന്നാണ് പോസ്റ്റ്. ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ വയറിലും ഇടതു കൈയിലും പരിക്കേറ്റ താരത്തെയാണ് കാണാനാവുക. ശരീരത്തിന്റെ ഇരുഭാഗങ്ങളിലും താരത്തിന് ചതവേറ്റിട്ടുണ്ട്.
വിന്‍ഡീസ് ഇന്നിംഗിസിലെ രണ്ടാം ഓവറിലെ ബൗണ്‍സറാണ് താരത്തിന് വയറിന് പരിക്കേല്‍പ്പിച്ചത്. അര്‍ഷദീപിന്റെ പന്തില്‍ ഷോര്‍ട്ട് ആം പുള്ളില്‍ ശ്രമിച്ച താരത്തിന് പിഴയ്‌ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നോണ്‍ സ്‌ട്രൈക്കിലായിരുന്ന ഇടതുകൈയില്‍ കിംഗിന്റെ കുറ്റന്‍ അടിയും കിട്ടുന്നത്.
The after effects 😂 thank you brandon king and arsdeep. pic.twitter.com/7jOHS46NSr
— NickyP (@nicholas_47) August 14, 2023
“>
Comments