സ്വാതന്ത്ര്യം സാങ്കേതിക മേഖലയിൽ; അമൃതകാലാരംഭത്തിൽ ഇന്ത്യ സ്വന്തമാക്കിയത് ചരിത്രത്തിലെ വലിയ വളർച്ച; സാങ്കേതിക സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമത്തിലെ പ്രധാന സംഭവവികാസങ്ങൾ
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യം സാങ്കേതിക മേഖലയിൽ; അമൃതകാലാരംഭത്തിൽ ഇന്ത്യ സ്വന്തമാക്കിയത് ചരിത്രത്തിലെ വലിയ വളർച്ച; സാങ്കേതിക സ്വാതന്ത്ര്യത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമത്തിലെ പ്രധാന സംഭവവികാസങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 11:22 am IST
FacebookTwitterWhatsAppTelegram

ഇന്ത്യ സ്വതന്ത്രയായതിന്റെ ഓർമ്മ പുതുക്കി രാജ്യം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഓരോ മേഖലയിലും രാജ്യം സ്വാതന്ത്ര്യം കൈവരിച്ച് കൊണ്ടിരിക്കുകയാണ്. അതിൽ ഏറെ പ്രധാനപ്പെട്ടതാണ് സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച സ്വാതന്ത്ര്യം. ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിൽ രാജ്യം പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

മേഖലയിലെ വികസനത്തിനും ഗവേഷണത്തിനുമാണ് സർക്കാർ മുൻഗണന നൽകിയത്. ഓട്ടോമേഷൻ, ബിഗ് ഡാറ്റ, ബ്ലോക്ക്‌ചെയിൻ, ഡിസ്ട്രിബ്യൂട്ടഡ് ആർക്കിടെക്ചർ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) എന്നിവയാണ് സാങ്കേതികവിദ്യലുണ്ടായ പ്രധാന ചലനങ്ങൾ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇന്ത്യയുടെ സാങ്കേതിക മേഖല 15.5 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഉയർന്ന വളർച്ചയാണ് അമൃതകാലാരംഭത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ഈ കാലയളവിൽ 227 ബില്യൺ ഡോളർ,ഏകദേശം 18,89,700 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ആരംഭിച്ച ഡിജിറ്റൽ ഇന്ത്യക്ക് കീഴിൽ ആപ്പിൾ പോലുള്ള വിദേശ കമ്പനികൾ പോലും ഇന്ത്യയിൽ തഴച്ചുവളരുന്നു. ചൈനയിൽ നിന്ന് ഉത്പാദന കേന്ദ്രം ഇന്ത്യയിലേക്ക് പറിച്ചുനട്ടു, ആപ്പിൾ സ്റ്റോറുകൾ തുറന്നു. ലോകമെമ്പാടുമുള്ള സാങ്കേതിക തടസങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പ്രാപ്തരായ 2.6 ദശലക്ഷം സോഫ്റ്റ്വെയർ ഡെവലപ്പർമാരെയാണ് ഇന്ത്യ ഓരോ വർഷവും ലോകത്തിന് നൽകുന്നത്. അത്രമാത്രം കാര്യപ്രാപ്തി കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.

ആധുനിക സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ രാജ്യം കൈവരിച്ച നാഴികക്കല്ലുകൾ..

1) രാജ്യത്ത് 5ജി നെറ്റ്‌വർക്ക് നടപ്പിലാക്കിയതിന് പിന്നാലെ വമ്പൻ വളർച്ചയാണ് രാജ്യം കാഴ്ചവെച്ചത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ ടെലികോം കമ്പനികളാണ് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ വിപ്ലവം സൃഷ്ടിക്കുന്നത്. രാജ്യത്ത് 5ജി നെറ്റ്വർക്ക് സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കുന്നതിന് എറിക്സൺ , നോക്കിയ , സാംസങ് എന്നിവയുമായി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.

2) ബഹിരാകാശ മേഖലയിൽ അനുദിനം കുതിപ്പാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചന്ദ്രനിലേക്കുള്ള രാജ്യത്തിന്റെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചതും സൂര്യന്റെ അകത്തളങ്ങളിലേക്ക് പോകാനൊരുങ്ങുന്ന ആദിത്യ എൽ1-ഉം മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ പദ്ധതിയും ഇന്ത്യയുടെ സാങ്കേതികവിദ്യയിലെ കുതിപ്പിനെ സൂചിപ്പിക്കുന്നു.

3) നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഎ ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള പ്രധാന ചുവടുവെപ്പായി കണക്കാക്കുന്നു. 300 ദശലക്ഷത്തിലധികം പേരാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. തത്സമയം ബാങ്ക്-ടു-ബാങ്ക് ട്രാൻസ്ഫർ സംവിധാനവും ചില്ലറ വ്യാപരികൾക്ക് പോലും ഓൺലൈൻ സൗകര്യവും സുപിഐയ്‌ക്ക് കീഴിൽ ലഭ്യമായി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ഇ-രൂപയുടെ ഉപയോഗവും റിസർവ് ബാങ്ക് പരിഗണിക്കുന്നുണ്ട്.

4) കൊറോണ മഹാമാരി കാലത്ത് ഓൺലൈൻ സംവിധാനത്തിൽ ദീർഘദൂര പഠനം സാധ്യമാക്കി. ഓൺലൈൻ ആപ്പുകളും പ്രാക്ടീസ് ടെസ്റ്റുകളും വിദ്യാർത്ഥികളെ സഹായിക്കാനുണ്ട്. ലോക്ക്ഡൗണുകൾക്കിടയിൽ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഇത്തരം ഓൺലൈൻ ആപ്പുകൾ സഹായിച്ചത്. ഇതുവഴി 2022-ൽ 4.3 ബില്യൺ ഡോളർ (ഏകദേശം 35,726 കോടി രൂപ) വരുമാനം ലഭിച്ചു. 2017-നും 2022-നും ഇടയിൽ 16.8 ശതമാനം വളർച്ച നേടി.

5) സ്വകാര്യതയ്‌ക്കുള്ള അവകാശം രാജ്യത്തെ എല്ലാ പൗരന്മാരുടെയും മൗലികാവകാശമാണെന്നും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി പേഴ്‌സണൽ ഡാറ്റ് പ്രൊട്ടക്ഷൻ ബിൽ 2023 ബിൽ അവതരിപ്പിച്ചു. ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കുപ്പെടുന്ന നിയമമാണിത്.

6) ചൈനീസ് ആപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്തി, തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനുകൾക്ക് മുൻഗണ നൽകി. 2022 മാർച്ച് വരെയുള്ള കണക്കുകൾ പ്രാകരം ഇന്ത്യൻ ഡെവലപ്പർമാർ 1,50,000-ലധികം ആപ്പുകളാണ് നിർമ്മിച്ചത്. ഇവ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലുമ ലഭ്യമാണ്. നിലവിൽ സോഷ്യൽ നെറ്റ്വർക്കിംഗ്, വാർത്തകൾ, യാത്രകൾ, ഷോപ്പിംഗ്, ലൈഫ്സ്റ്റൈൽ, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ നിരവധി ഹോംഗ്രൗൺ ആപ്പുകൾ ഇന്ത്യയിൽ ലഭ്യമാണ്.

7) ആരോഗ്യമേഖലയിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. നിരവധി ഫിറ്റ്നസ് ട്രാക്കറുകറുകളും പരിശോധന ഉപകരണങ്ങളുമാണ് ഇന്ത്യയിൽ ആശുപത്രികളും രോഗികളും ഉപയോഗിക്കുന്നത്. ഫിറ്റ്നസ് ലെവലുകൾ നിരീക്ഷിക്കാനും കൃത്യമായ ഇടവേളകളിൽ റിമൈൻഡറുകൾ ഉപയോഗിച്ച് വെള്ളം കുടിക്കാനും മരുന്ന് കഴിക്കാനും, ഷുഗർ ലെവൽ നേക്കാനും രക്തസമ്മർദ്ദം നിരീക്ഷിക്കാനും ഇവ സഹായിക്കുന്നു.

ഈ ബാൻഡുകളിൽ പലതും ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടവയാണ്. ആഭ്യന്തര ആരോഗ്യ സംരക്ഷണ വിപണി 2025-ഓടെ 1.26 ബില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷ. 2020-ൽ ഇത് 310.4 മില്യൺ ഡോളറായിരുന്നു. മേഘാലയ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിനുകൾ, ആന്റി-മെഡിക്കൽ സപ്ലൈസ് തുടങ്ങിയവ വേഗത്തിലെത്തിക്കാനായി ഡ്രോണുകൾ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട് .

ഇന്ത്യക്ക് സ്വന്തമായി സെർച്ച് എൻജിൻ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐടി മന്ത്രാലയം. ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചീനിയറുമാരുടെ നേതൃത്വത്തിലാകും ഇവ വികസിപ്പിക്കുക.

Tags:
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies