'കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ, ഒരു മണിക്കൂർ ക്ലാസെടുക്കണമെങ്കിൽ ക​മ്പ്യൂട്ടറിൽ കേട്ട് തയ്യാറാകണം': അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‍യു നേതാവിനടക്കം സസ്പെൻഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അറിയൂ, ഒരു മണിക്കൂർ ക്ലാസെടുക്കണമെങ്കിൽ ക​മ്പ്യൂട്ടറിൽ കേട്ട് തയ്യാറാകണം’: അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‍യു നേതാവിനടക്കം സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 01:40 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചതിന് പിന്നാലെ ആറു പേർക്ക് സസ്പെൻഷൻ. വിദ്യാർത്ഥികൾ അദ്ധ്യാപകനെ അപമാനിക്കുന്ന തരത്തിലെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കെ.എസ്.യു യൂണിറ്റ് വൈസ്.പ്രസിഡന്റ് മുഹമ്മദ് ഫാസില്‍, നന്ദന സാഗര്‍,രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്‌ലം എന്നീ വിദ്യാര്‍ഥികളെയാണ് കോളേജ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

വിദ്യാർത്ഥികൾ അപമാനിച്ച അദ്ധ്യാപകൻ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എച്ച്ഒഡി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെയും കോളേജ് അധികൃതർ നിയമിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ തന്നെ പഠിച്ച് അദ്ധ്യാപകനായ ഡോ.പ്രിയേഷിനാണ് വിദ്യാർത്ഥികളിൽ നിന്നും അപമാനം നേരി‌ടേണ്ടി വന്നത്.

കുട്ടികളു‌ടെ ഭാ​ഗത്ത് നിന്നുണ്ടായ അപമാനകരമായ സംഭവത്തിൽ അദ്ധ്യാപകൻ പ്രതികരിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്നും ഒരിക്കലും ഇത്തരത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. അവർ വീഡിയോ എ‌ടുത്തതും സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചതും താൻ അറിഞ്ഞിരുന്നില്ല. അദ്ധ്യാപകൻ എന്ന തരത്തിൽ തനിക്കും സാമൂഹിക ഉത്തരവാദിത്തമുണ്ട്. ഇതിലുൾപ്പെട്ട വിദ്യാർത്ഥികൾ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ട് വരണമെന്ന് അദ്ധ്യാപകൻ മാദ്ധ്യമങ്ങളോ‌ട് പ്രകതികരിച്ചു.

കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ച് മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവര്‍ക്ക് അത് മനസ്സിലാക്കാൻ കഴിയും. കുട്ടികളെ ഒരു മണിക്കൂർ പഠിപ്പിക്കുന്നതിന് കമ്പ്യൂട്ടറിൽ കേട്ട് തയ്യാറാകണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമം ഉണ്ടാക്കുമെന്നും അദ്ധ്യാപകൻ വ്യക്തമാക്കി.

സംഭവം വിവാദമായതിന് പിന്നാലെ, വിദ്യാർത്ഥികൾ ഇതിലുൾപ്പെട്ടതിൽ വിഷമമുണ്ടെന്ന് പറഞ്ഞ് വന്നിരുന്നു. അവരോട് ക്ഷമിക്കാനും തയ്യാറാണ്. എന്നാൽ, ചെയ്തത് തെറ്റാണെന്ന് അവര്‍ മനസ്സിലാക്കിയാല്‍ മതി. കാഴ്ച പരിമിതിയുള്ള ഒരു അധ്യാപകനും ഇത്തരമൊരു അനുഭവം ഇനിയുണ്ടാകരുതെന്നും അദ്ധ്യാപകൻ കൂട്ടിച്ചേർത്തു.

കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനായ പ്രിയേഷ് ക്ലാസെടുക്കുമ്പോൾ വിദ്യാർത്ഥികൾ ക്ലാസിൽ അലക്ഷ്യമായിരിക്കുകയും മൊബൈലിൽ കളിക്കുകയുമായിരുന്നു. അദ്ദേഹതേതെ പിന്നിൽ ചെന്ന് പരിഹസിക്കുകയും ചെയ്യുന്ന വീഡിയോയുമാണ് പുറത്ത് വന്നത്.

Tags: maharajas college
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies