1199 ലെ അവിട്ടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ അവിട്ടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 11:00 am IST
Facebook
Twitter
WhatsAppTelegram

1199 ലെ അവിട്ടം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
അവിട്ടക്കാർ പ്രായോഗിക ബുദ്ധിയും കർമ്മകുശലതയും ഉത്സാഹവും അധ്വാനശീലവുമുള്ളവരാണ്. പലപ്പോഴും പരാജയങ്ങൾ നേരിടേണ്ടിവരുമെങ്കിലും അതിനെ ഒക്കെ അതിജീവിക്കാൻ അവർക്ക് സാധിക്കും. അവർ ചെറിയ രീതിയിൽ പിശുക്കുണ്ടാവും, എന്നാൽ അവർ അത് വളരെ ശ്രദ്ധയോടെ പണം ചെലവഴിക്കുന്നവരാണ്. അവർ സ്നേഹപ്രകടങ്ങൾ ഇഷ്ടമില്ലാത്തവരാണ്, പക്ഷേ എല്ലാവരോടും സ്നേഹവും കരുണയും കാത്ത് സൂക്ഷിക്കുന്നവരാണ്. ഒരു വിഷയത്തിൽ ഇടപെട്ടാൽ അവർ കുശാഗ്ര ബുദ്ധിയോടെ എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ലക്ഷ്യപ്രാപ്തി നേടും. അവർ സ്വജനങ്ങളോട് വളരെ അധികം സ്നേഹം ഉണ്ടാവും. അവർ ശത്രുക്കളോട് ഒരിക്കലും ക്ഷമിക്കില്ല, മാത്രമല്ല തക്കംനോക്കി പ്രതികാരം നടത്തും. അവർ വാദ പ്രതിവാദങ്ങളിലും തർക്ക ശാസ്ത്രത്തിലും അങ്ങേയറ്റം ക്ഷോഭിക്കുന്നവരാണ്. അവർ ആരോഗ്യകാര്യങ്ങളിൽ വളരെ പരിഭ്രമിക്കുന്നവരാണ്, ചെറിയ രോഗം വന്നാലും ഇവർ വല്ലാതെ ഭയപ്പെടും.

അവിട്ടക്കാർക്ക് 31 വയസു മുതൽ 56 വയസുവരെ ജീവിതത്തിൽ നല്ലകാലമായിരിക്കും. 40 നും 50 നും ഇടയിൽ ചില രോഗങ്ങൾ വന്ന് പെടും. 23 വയസിൽ നല്ല ഉയർച്ച വരേണ്ട സമയം ആണ്, എന്നാൽ അതിനു മുൻപ് ചില അബദ്ധങ്ങൾ പറ്റുകയും സൗഭാഗ്യം നഷ്ടപ്പെടുകയും ചെയ്യും. സ്ത്രീകൾ കുടുംബകാര്യങ്ങളിൽ അങ്ങേയറ്റം പ്രാവണ്യം ഉള്ളവരാണ്. അവർ വളരെ അധികം കാര്യപ്രാപ്തി ഉള്ളവരായിരിക്കും. പലപ്പോഴും ജീവിതത്തിൽ അവർ ഒറ്റപെട്ടു പോകും. സ്ത്രീകളിൽ ശാന്ത സ്വാഭാവമോ ദേഷ്യ സ്വാഭാവമോ രണ്ടിൽ ഒരു ഭാവം ഉണ്ടാവും. അവർ ഗണിതത്തിൽ പ്രാവീണ്യം ഉള്ളവരായിരിക്കും. പുരുഷന്മാരെ സംബന്ധിച്ച് 23 വയസു മുതൽ 28 വരെയാണ് ഏറ്റവും അനുയോജ്യമായ കാലം. സ്ത്രീകളെ സംബന്ധിച്ച് വിവാഹകാലം എന്നുപറയുന്നത് 21 മുതൽ 24 വരെയും അല്ലെങ്കിൽ 27 മുതൽ 30 വയസുവരെയാണ് ഏറ്റവും നല്ലകാലം. 27 വയസ്സിനു ശേഷം ആരോഗ്യകാര്യങ്ങളിൽ വളരെ അധികം ശ്രദ്ധിക്കണം. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം.

ബിസിനസ്സ്, ഗവേഷണം, നിയമം, മെഡിസിൻ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഗണിതം, അധ്യാപനം, രാഷ്‌ട്രീയം, സർക്കാർ തൊഴിലുകൾ എല്ലാ അവിട്ടം നക്ഷത്രക്കാർ ശോഭിക്കുന്നത് ആണ്.

ചിങ്ങം

പുത്രഭാഗ്യം, കുടുംബസുഖം, മനതൃപ്‌തി ഒക്കെ യോഗം. കുടുംബസമേതം വിനോദയാത്ര നടത്താൻ അവസരം വരും. സ്വത്തുതർക്കത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിൽ ഉള്ള വിദ്വേഷം മൂർച്ഛിച്ചു കോടതി വ്യവഹാരത്തിൽ കലാശിക്കുവാനും, അത് പ്രതികൂല വിധിയിൽ അവസാനിക്കാനും സാധ്യത കാണുന്നു. ഒന്നുകിൽ മൂന്നാമസ്ഥനെ ഉപയോഗിച്ച് തർക്കം പരിഹരിക്കുക, അല്ലെങ്കിൽ യഥാവിധി ജാതക നിരൂപണം നടത്തി പരിഹാരം ചെയുക.

കന്നി

പണസമ്പാദനം ആണ് പ്രധാനം എന്ന രീതിയിൽ ജീവിക്കും. ചൂത്, ചീട്ട് കളി, ലോട്ടറി എന്നിവയിൽ കൂടി ചിലർക്ക് ധനലാഭം കാണുന്നു. അവിഹിത പ്രവർത്തനങ്ങളിൽ താത്പര്യം വർദ്ധിക്കും. അനാവശ്യ ചിലവുകൾ സാമ്പത്തിക സ്ഥിതിയെ ബാധിക്കും. ചില അവിട്ടം നക്ഷത്രക്കാരുടെ പിതാവിന് രോഗദുരിതങ്ങൾ ഫലം. അവിവാഹിതർക്ക് വിവാഹതടസ്സം കാണുന്നു. വിദ്യാർത്ഥികൾക്ക് വിദേശത്തു സ്കോളര്ഷിപ്പോടു കൂടി ഉപരി പഠന യോഗം.

തുലാം

നവീന ഗൃഹലാഭം, കലകളിൽ ശോഭിക്കുന്ന സമയം, കൃഷി, പക്ഷി, മൃഗാതികള് എന്നിവ മൂലം ധനനാശം, വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം തടസങ്ങൾ, ശരീര സുഖക്കുറവ്, നീര്ദോഷം ഒക്കെയും സാധ്യത. പൊതുപ്രവർത്തകർക്ക് പുതിയചില വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്യും. ഭാര്യ പിതാവുമായോ ബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന്നും കലഹത്തിന്നും സാധ്യത കാണുന്നു. തന്മൂലം ദോഷങ്ങൾ സംഭവിച്ചേക്കാം.

വൃശ്ചികം

മാതാപിതാക്കളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്തി ലഭിക്കും. കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാകും. ഭാര്യാഭർതൃ ഐക്യം, വസ്തുലാഭം, ഉന്നതസ്ഥാനപ്രാപ്തി, ശത്രുക്കളുടെ മേൽ വിജയം, വിദ്യാവിജയം, സർക്കാർ സംബന്ധമായ ജോലി, കുടുംബജന പ്രീതി, പുതിയ ഗ്രഹത്തിനുള്ള യോഗം, തൊഴിലിലെ മികച്ച പ്രകടനം മൂലം മേലധികാരിയുടെ പ്രശംസ പിടിച്ചു പറ്റും. വീട്ടിൽ മംഗള കർമങ്ങൾ നടക്കും. സാമ്പത്തിക ശ്രോതസുകൾ തുറന്നു വരും.

ധനു

ചിന്തിക്കാതെ സംസാരിക്കുന്നതു കൊണ്ട് ദോഷങ്ങൾ സംഭവിക്കാം. കലാപരമായി അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരവും ആദരവും ലഭിക്കും. സിനിമ മേഖയിലെ കലാകാരന്മാരെ പുതിയ അംഗീകാരങ്ങൾ തേടി വരും. ഭൂമിലാഭം, സൈനിക, പോലീസ് ഉദ്യോഗസഥർക്ക് സ്ഥാനക്കയറ്റം, സ്ഥലമാറ്റം, എന്നിവ അനുകൂലമായി ഭവിക്കും. ബന്ധുജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം ഉണ്ടായി ദൂരദേശ വാസം കാണുന്നു. എല്ലാ കാര്യങ്ങളിലും ഒരു തടസം അനുഭവപ്പെടും.

മകരം

വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷയിൽ വിജയം സിദ്ധിക്കും. ദേഹാസ്വാസ്ഥ്യം ശരീരസുഖകുറവ് ഒക്കെ സംഭവിക്കാം. മാനഹാനി ദ്രവ്യനാശം ഒക്കെയും ഉണ്ടാകും അനാവശ്യ കോപം പലവിധത്തിലുള്ള ദുരിതങ്ങളിൽ എത്തിക്കും. ത്വക്ക് ഹൃദ്രോഗ നേത്ര രോഗങ്ങൾ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കുക. കൃത്യമായി പരിശോധിപ്പിച്ചു നിർദേശങ്ങൾ പാലിക്കുന്നത് വലിയ കഷ്ടതകളിൽ നിന്നും രക്ഷിക്കും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക, അപകടം വന്നു ഭവിക്കാൻ യോഗം ഉള്ള സമയമാണ്.

കുംഭം

അന്യദേശവാസം, വിദ്യയിൽ ഉന്നതി, സഹോദരങ്ങൾ തമ്മിൽ തർക്കവും അടിപിടിയും, പലവിധ തൊഴിലുകൾ ചെയ്യണ്ട അവസ്ഥ, വിശപ്പ് കുറയുക, ജലക്ഷാമം അനുഭവപ്പെടുക, അഗ്നിയും ആയുധവും മൂലം ദോഷങ്ങൾ, അനാവശ്യ കൂട്ടുകെട്ടുകൾ കാരണം ചിലവ് വർദ്ധിക്കുക, അമ്മാവൻ സ്ഥാനത്തുള്ളവരുടെ വിയോഗം, ബിസിനസിൽ തിരിച്ചടി, നല്ലത് ചെയ്താലും ദോഷം ഭാവിക്കുക, പ്രവർത്തനമാന്ദ്യം, വാത വൃക്ക സംബന്ധമായ രോഗങ്ങൾ മൂർച്ഛിക്കുക, ഈശ്വരാധീനം കുറയുക ഒക്കെ ഫലം.

മീനം

കലാരംഗത്തുള്ളവർക്ക് അന്യജന അംഗീകാരം. കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ. അടയാഭഹരണ അലങ്കക്കാര വസ്തുക്കൾ വർദ്ധിക്കുകയും ജീവിതസുഖഭോഗങ്ങൾ യഥാവിധം ലഭിക്കും. സഹോദരസ്ഥാനത്തുള്ളവർക്ക് വീഴ്ചകൾ ഉണ്ടാകും. ദമ്പതികളിൽ ഐക്യം, കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ.സുഹൃത്തുക്കൾ കാരണം ദോഷാനുഭവങ്ങൾ. കുടുംബത്തിലെ ഒരു ബന്ധുവിന്റെ ആശ്രയം ആകാൻ അവസരം വരും. മേലധികാരിക്ക് വിശദികരണം നൽകേണ്ടി വരും.

മേടം

മേടവിഷു സംക്രമം അവിട്ടം നക്ഷത്രക്കാരുടെ ആരോഗ്യം നാശമാക്കും. ത്വക്ക് രോഗങ്ങൾ അല്ലെർജി ഗര്ഭാശയ രോഗങ്ങൾ ഒക്കെ അലട്ടും. മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും. അഗ്നി, ആയുധം ഒക്കെ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക. സർക്കാർ തൊഴിലുകൾ തേടുന്നവർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കൾ ആയിരുന്നവർ മിത്രങ്ങൾ ആകും. കുടുംബബന്ധു ജനങ്ങൾ ആയി സന്തോഷമായി കഴിയുവാനും അവരിൽ നിന്നും ഗുണാനുഭവങ്ങളും ഉണ്ടാകും.

ഇടവം

മാതാവിൽ നിന്നോ മാതൃ സഹോദരങ്ങളിൽ നിന്നോ ഗുണാനുഭവങ്ങൾ ലഭിക്കാൻ സാധ്യത. ഉയർന്ന പദവിയിൽ ഉദ്യോഗം ലഭിച്ചു കുടുംബാംഗങ്ങൾ എല്ലാര്ക്കും ഒരുമിച്ചു താമസിക്കാൻ യോഗം ഉണ്ട്. കൃഷി പക്ഷി മൃഗാതികളുടെ ബിസിനസ്സ് നടത്തുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. പുതിയ പ്രണയ ബന്ധം ഉടെലെടുക്കും. വിദ്യാർത്ഥികൾക്ക് താങ്കളുടെ വിഷയത്തിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കും.

മിഥുനം

കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കുന്ന സമയം ആണ്. സത്സന്താനഭാഗ്യം, സന്താനത്തെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ, എന്നാൽ ചിലർക്ക് അന്യജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. അലസത, മാനസിക ബുദ്ധിമുട്ടുകൾ, അരുതാത്ത പ്രവർത്തികൾ ചെയുക, രോഗങ്ങൾ മൂർച്ഛിക്കുക, തൊഴിൽ ക്ലേശങ്ങൾ, ചില സങ്കീർണമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കാലതാമസം അനുഭവപ്പെടുക, വരുമാനം വല്ലാതെ കുറയുക, മരണഭയം, ദുസ്വപ്‌നം കാണുക ഒക്കെ ഫലം.

കർക്കടകം

വളരെ കാലമായി തടസം നേരിട്ടിരുന്ന വിദേശ ബന്ധം ഉള്ള വ്യാപാരത്തിന് തുടക്കം കുറിക്കും. വിവാഹ കാര്യങ്ങളിൽ അപ്രതീക്ഷിത തടസങ്ങൾ വന്നു ചേരും. അന്യസ്ത്രീകളെ കൊണ്ട് ദോഷം, മാനഹാനി, ധനനഷ്ടം, ഭാര്യയുടെ ബന്ധുജനങ്ങൾ ആയിട്ടു കലഹം, ഭാര്യാ ഭർതൃ ഐക്യത കുറവ് സന്താനങ്ങൾക്ക് രോഗ ദുരിതം, സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരുക, തൊഴിൽ സംബന്ധമായി യാത്രകൾ വേണ്ടി വരുക, സഞ്ചാരം വഴി അപകടം, കൈകാര്യം ചെയ്ത സർക്കാർ പദ്ധതികളുടെ തകരാർ മൂലം ദോഷങ്ങൾ ഒക്കെയും ഫലം.

ഈ വര്ഷം ആരോഗ്യം വളരെയധികം സൂക്ഷിക്കേണ്ടി ഇരിക്കുന്നു. എല്ലാ രീതിയിലും രോഗങ്ങളും ബുദ്ധിമുട്ടുകളും വരാൻ സാധ്യത ഉണ്ട്. അവിവാഹിതർക്ക് വിവാഹത്തിന്ന് കാല താമസം ഉണ്ടാകും. കലാകാരന്മാർക്ക് നല്ല വര്ഷം ആയിരിക്കും. വിദേശവും ആയി ബന്ധപ്പെട്ട തൊഴിൽ, ബിസിനസ്സ് ഒക്കെ ചെയ്യുന്നവർക്ക് തടസം ഉണ്ടാകും. പരിഹാരങ്ങൾ ചെയ്താൽ കാഠിന്യം കുറക്കാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V / 2023 August to 2024 August

 

 

 

 

 

 

 

 

 

 

Tags: SUBYearly PredictionJayarani E.VYearly Prediction 1199
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies